തിരുവെഴുത്തുകൾ നിറവേറുന്നു, യെരുശലേം ദൈവാലയത്തിലേക്കുള്ള ഗാനശുശ്രൂഷകൾക്ക് തയ്യാറെടുത്ത് 600 ലേവ്യര്‍
യെരുശലേം : യേശുക്രിസ്തുവിന്റെ മടങ്ങി വരവിനെ വിളിച്ചറിയിക്കുന്ന ബൈബിള്‍ പ്രവചനങ്ങള്‍ ഓരോന്നായി നിറവേറിക്കൊണ്ടിരിക്കുന്ന ഈ നാളുകളിൽ ക്രൈസ്തവർ കാഹള ശബ്ദത്തിനായി കാതോര്ത്തിരിക്കുമ്പോള് യഹൂദ ജനം മൂന്നാം യെരുശലേം ദൈവാലയ നിര്‍മ്മാണത്തിനുള്ള തയ്യാറെടുപ്പിലാണ്. കളങ്കമില്ലാത്ത ചുവന്ന പശുക്കിടാവിന്റെ വരവ് മുതൽ ഇസ്രായേലിൽ യഹൂദന്മാരും ക്രിസ്ത്യാനികളും ഒരുപോലെ സംസാരിക്കുന്ന യെരുശലേം ദേവാലയത്തിന്റെ ഒരു മുഴക്കമുണ്ട്. ഇതിന്റെ മുന്നോടിയായി ദേവാലയം പണിയപ്പെടാൻ പോകുന്ന യെരുശലേമിലെ ടെമ്പിള്‍ മൗണ്ടിലേക്കുള്ള പടികളിൽ ആ ആവേശം പ്രകടമായി. തിരഞ്ഞെടുക്കപ്പെട്ട ലേവി ഗോത്രത്തിന്റെ പിൻഗാമികളായ അറുനൂറു
ലേവ്യപുരുഷന്മാര് സംഗീത ഉപകരണങ്ങളുടെ അകമ്പടിയോടുകൂടി യെരുശലേം ദൈവാലയത്തില്‍ ഗാനങ്ങള്‍ ആലപിക്കുന്നതിനു വേണ്ടിയുള്ള റിഹേഴ്സല്‍ നടത്തുകയുണ്ടായി. യഹൂദരുടെ ആലയത്തിലെ പാരമ്പര്യ സംഗീതക്കാരായിരുന്ന ലേവ്യ ഗോത്രക്കാർ ഇപ്പോൾ വെറും 4 ശതമാനം മാത്രമാണ്. യെരുശലേം ദേവാലയത്തിന്റെ പുരോഹിതന്മാരായി ചുമതലയേൽക്കുവാൻ സന്തോഷകരമായ തയ്യാറെടുപ്പിലാണ് അവർ.
യഹൂദന്മാര് പാരമ്പര്യമായി പാലിച്ചു വന്നിരുന്ന ഗാനശുശ്രൂഷ 2000 വര്‍ഷമായി നിലച്ചിരിക്കുകയായിരുന്നുവെന്നും അത് പുനസ്ഥാപിക്കുവാനിടയായതില് സന്തോഷമുണ്ടെന്നും ഗാനശുശ്രൂഷയ്ക്കു റിഹേഴ്സല്‍ നടത്താന്‍ നേതൃത്വം നല്കിയ യിറ്റ്സ്ചാക് വേയ്സ് പറഞ്ഞു. ഗിവാത് വാഷിങ്ടണിലെ മിസ്മോര്‍ മ്യൂസിക് സ്കൂളിന്റെ പ്രിന്‍സിപ്പാളാണ് വേയ്സ്. ലേവ്യരെ കൂട്ടിച്ചേർക്കാൻ വേണ്ടി മാത്രം സ്കൂൾ ആരംഭിച്ചു. പിതാക്കന്മാർ ലേവ്യരായിരുന്ന യഹൂദ പുരുഷന്മാരെ മാത്രമേ യോഗ്യരായി കണക്കാക്കൂ. യഹൂദരുടെ ഇടയിൽ നാലു ശതമാനം മാത്രം വരുന്ന ലേവ്യരെ ഒന്നിച്ചു കൂട്ടുന്നത് വളരെ ബുദ്ധിമുട്ടാണെന്ന് മനസിലാക്കി, അദ്ദേഹം ലേവ്യരുടെ ഒരു പട്ടിക തയ്യാറാക്കി. ഒബ്സർവന്റ് ജൂതന്മാർക്ക് സംഗീതത്തിൽ ഉന്നത പഠനം നൽകുന്നതിനായി മാത്രം സ്കൂൾ തുറന്നു. ലേവി ഗോത്രത്തിൽ മോശയും അഹരോനും ഉൾപ്പെടുന്നു. അഹരോന്റെ പിൻഗാമികൾ ലേവി ഗോത്രത്തിന്റെ ഒരു ഉപവിഭാഗമായി മാറി. ഗോത്രത്തിലെ മറ്റ് അംഗങ്ങളെ ദൈവം തിരഞ്ഞെടുത്തത് യിസ്രായേലിലെ ഭൂമിയുടെ ഭാഗങ്ങൾ അവകാശംമാകുവാനും, ദൈവാലയത്തിൽ ശിശ്രൂഷകൾ ചെയ്യുവാനും വേണ്ടിയാണ്. ആലയത്തിൽ കാവൽ നിൽക്കുന്നതും സംഗീത ശുശ്രൂഷകൾ നിറവേറ്റുന്നതും ഉൾപ്പെടെ വിവിധ പ്രവർത്തനങ്ങൾ ലേവ്യ ഗോത്രത്തിനാണ്. എന്നാൽ താനൊരു ലേവ്യനല്ലെന്ന് വെയ്സ് വ്യക്തമാക്കി, നിസ്വാർഥമായ കർത്തൃ സേവനം മാത്രമാണ് ലക്ഷ്യമെന്ന് അദ്ദേഹം വ്യക്തമാക്കി.
യഹൂദന്റെ ചിരകാല സ്വപ്നമായ മൂന്നാം യെരുശലേം ദൈവാലയത്തെപ്പറ്റിയുള്ള അവരുടെ ചിന്തയുടെ തീഷ്ണത വര്‍ദ്ധിച്ചു വരുന്നതാണ് ഈ സംഭവം കാണിക്കുന്നത് എന്ന് ക്രൈസ്തവരായ നാം ഓര്‍ക്കുക. യഹൂദര്‍ ആലയം പണിയുന്നതിനു മുമ്പ് മൂന്നാം ലോകമഹായുദ്ധം നടക്കും. അതിനു മുമ്പായി വളരെ സുപ്രധാനമായ ഒരു സംഭവം നടക്കും. അത് നമ്മുടെ കര്‍ത്താവിന്റെ രണ്ടാം മടങ്ങിവരവാണ്. പ്രത്യാശ കൈവിടാതെ വിശുദ്ധിയോടെ ഒരുങ്ങാം
