വിദ്യാഭ്യാസ വായ്‌പ എഴുതിത്തള്ളുന്നതിനുള്ള അപേക്ഷകൾ സ്വീകരിച്ചു തുടങ്ങി
വാഷിംഗ്‌ടൺ ഡിസി : ബൈഡന്റെ തിരെഞ്ഞെടുപ്പ് വാഗ്ദാനമായ വിദ്യാർത്ഥികളുടെ വിദ്യാഭ്യാസ വായ്‌പ എഴുതിത്തള്ളുന്നതിനുള്ള നടപടി ക്രമങ്ങൾ ത്വരിതപ്പെടുത്തി .ഇതിന്റെ ഭാഗമായി അർഹരായ വിദ്യാർത്ഥികളിൽ നിന്നും അപേക്ഷകൾ സ്വീകരിച്ചു തുടങ്ങി. 40 മില്യൺ വിദ്യാർത്ഥികൾക്കാണ് ഇതിന്റെ ആനുകൂല്യം ലഭിക്കുക . ഇതിനകം 8 മില്യൺ അപേക്ഷകൾ ലഭിച്ചു കഴിഞ്ഞതായി ബൈഡൻപറഞ്ഞു ദീര്‍ഘകാലമായി കാത്തിരുന്ന ഫെഡറല്‍ സ്റ്റുഡന്റ് ലോണ്‍ ഫോര്‍ഗീവ്‌നെസ് അപേക്ഷയുടെ പരീക്ഷണ പതിപ്പ് ബൈഡന്‍ ഭരണകൂടം പുറത്തിറക്കി. ഫെഡറല്‍ സ്റ്റുഡന്റ് ലോണ്‍ റിലീഫ് അപേക്ഷയില്‍ ബീറ്റാ അപേക്ഷ ലളിതമെന്ന് വിദ്യാര്‍ഥികള്‍ അഭിപ്രായപ്പെട്ടു.വളരെ വേഗത്തിലും എളുപ്പത്തിലും അപേക്ഷിക്കാമെ്ന്നതാണ് വിദ്യാര്‍ഥികള്‍ക്ക് ഏറെ സന്തോഷം നല്‍കുന്നത് . കഴിഞ്ഞ പ്രസിഡന്റ് തിരെഞ്ഞെടുപ്പിൽ വിദ്യാർത്ഥികൾക്കു നൽകിയ ഈ വാഗ്ദാനത്തെത്തുടർന്നു യുവജനങ്ങളുടെ വോട്ട് സ്വാധീനിക്കുവാൻ ബൈഡനു കഴിഞ്ഞിരുന്നു .നവംബറിൽ നടക്കുന്ന ഇടക്കാല തിരഞ്ഞെടുപ്പിന് മുന്നോടിയായി ബൈഡൻ ഭരണകൂടംഇതേ രഷ്ട്രീയ തന്ത്രമാണ് ഇപ്പോഴും പരീക്ഷയ്ക്കുന്നതു ബൈഡൻ ഭരണകൂടം പുറത്തിറക്കിയ ഈ ഉത്തരവിനെ ചോദ്യങ് ചെയ്തു ആര് റിപ്പബ്ലിക്ക് സംസ്ഥാന ഗവർണർമാർ കോടതിയെ സമീപിച്ചിട്ടുണ്ട്. വിദ്യാഭ്യാസ വായ്പ ഒഴിവാക്കുന്നത് അഡ്മിനിസ്ട്രേട്ടിവ് പ്രൊസിഡിയർ ആക്ട് വിയലേഷൻ ആണെന്നും, ബൈഡനു ഒറ്റക് തീരുമാനമെടുക്കാൻ അധികാര്യമില്ലെന്നും കോൺഗ്രെസ്സാണ് തീരുമാനം എടുക്കേണ്ടതെന്നും ഇവർ വാദിക്കുന്നു.