ഐപിസി ഓസ്ട്രേലിയ റീജിയൻ 2022-25 കാലയളവിലേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു
സിഡ്നി: ഐപിസി ഓസ്ട്രേലിയ റീജിയൻ 2022-25 കാലയളവിലേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു. പാസ്റ്റർ വർഗീസ് ഉണ്ണൂണ്ണി (പ്രസിഡണ്ട്), പാസ്റ്റർ സജിമോൻ സഖറിയ (വൈസ് പ്രസിഡണ്ട്), പാസ്റ്റർ ഏലിയാസ് ജോൺ (സെക്രട്ടറി), പാസ്റ്റർ ബിജു അലക്സാണ്ടർ, ഇവാ. സാം ജേക്കബ് (ജോ. സെക്രട്ടറിമാർ), ബ്രദർ ജോബിൻ ജെയിംസ് (ട്രഷറർ), ബ്രദർ സന്തോഷ് ജോർജ്ജ് (പബ്ലിസിറ്റി കൺവീനർ), ബ്രദർ ടോമി ഉണ്ണൂണ്ണി (യൂത്ത് മിനിസ്ട്രി കൺവീനർ), പാസ്റ്റർ എബ്രഹാം ജോർജ്ജ് മിഷൻ ബോർഡ് കൺവീനർ), പാസ്റ്റർ സജി ജോൺ, പാസ്റ്റർ സുനിൽ പണിക്കർ, ഇവാ. ബിന്നി മാത്യു (മിഷൻ ബോർഡ് മെംബേഴ്സ്), പാസ്റ്റർ ഫ്രെഡി ജോൺസൺ, പാസ്റ്റർ മാത്യൂ തുമരയിൽ (പയർ കോർഡിനേറ്റേഴ്സ്) എന്നിവരാണു പുതിയ ഭാരവാഹികൾ. സിഡ്നിയിലെ തൂങ്കാബി കമ്യൂണിറ്റി സെന്ററിൽ വച്ച് നടന്ന പൊതുയോഗത്തിൽ പാസ്റ്റർ തോമസ് ജോർജ്ജ് അദ്ധ്യക്ഷനായിരുന്നു. ഐ പി സി ഓസ്ട്രേലിയ റീജിയൻ ലേഡീസ് മിനിസ്ട്രി ഭാരവാഹികളായി സിസ്റ്റർ ജൂബി തോമസ് (പ്രസിഡണ്ട്), സിസ്റ്റർ ജെസ്സി ജോൺ (വൈസ് പ്രസിഡണ്ട്), ഡോ സിന്റോ ആൽബെർട്ട് (സെക്രട്ടറി), സിസ്റ്റർ ബിനു ജോൺ (ജോ. സെക്രട്ടറി), സിസ്റ്റർ അന്നമ്മ എബ്രഹാം (ട്രഷറർ) എന്നിവരെയും തെരഞ്ഞെടുത്തു.ഐ പി സി ഓസ്ട്രേലിയ റീജിയൻ പി.വൈ.പി.എ ഭാരവാഹികളായി ബ്രദർ ലിൻസൺ മാത്യു (പ്രസിഡണ്ട്), ബ്രദർ സന്തോഷ് മാത്യു (വൈസ് പ്രസിഡണ്ട്), ബ്രദർ റിജോ പി. രാജൻ (സെക്രട്ടറി), ബ്രദർ നോബിൻ തോമസ് (ജോ. സെക്രട്ടറി), ബ്രദർ അജയ് ഫിലിപ് (ട്രഷറർ) എന്നിവരും തെരഞ്ഞെടുക്കപ്പെട്ടു.
