ബൈബിള്‍ ടെലിവിഷന്‍ പരമ്പര \’ചോസണ്‍\’ സീസണ്‍ 3 നവംബറില്‍ തീയേറ്ററുകളിലേക്ക്
അമേരിക്ക: ക്രിസ്തുവിന്റെ പരസ്യജീവിതം ഇതിവൃത്തമാക്കി അമേരിക്കന്‍ സംവിധായകന്‍ ഡാളസ് ജെങ്കിന്‍സ് സംവിധാനം ചെയ്ത ‘ദി ചോസണ്‍’ എന്ന ബൈബിള്‍ ടെലിവിഷന്‍ പരമ്പരയുടെ സീസണ്‍ 3 തീയേറ്ററുകളില്‍ പ്രദര്‍ശനത്തിന് ഒരുങ്ങുന്നു. ലോകമെമ്പാടമായി കോടിക്കണക്കിന് പ്രേക്ഷകരുള്ള ഈ പരമ്പരയുടെ മൂന്നാം സീസണിലെ ആദ്യ രണ്ട് എപ്പിസോഡുകള്‍ ഈ വരുന്ന നവംബര്‍ 18-ന് തീയേറ്ററുകളില്‍ പ്രദര്‍ശിപ്പിക്കും. പരമ്പരയുടെ സഹനിര്‍മ്മാതാവ് കൂടിയായ ഡാളസ് ജെങ്കിന്‍സ് തന്നെയാണ് ഇക്കാര്യം ഫേസ്ബുക്കിലൂടെ പുറത്തുവിട്ടത്. നവംബര്‍ 18ന് 1, 2 എപ്പിസോഡുകള്‍ തീയേറ്ററില്‍ പ്രദര്‍ശിപ്പിക്കും.
പരമ്പരയുടെ ആദ്യ രണ്ടു സീസണുകള്‍ക്കും 40 കോടിയിലധികം പ്രേക്ഷകര്‍ ഉണ്ടായിരുന്നു.
“ദൈവത്തിന് എന്തോ പറയുവാനുണ്ട്, ഞാന്‍ അതിന്റെ ഭാഗം മാത്രം” എന്നാണ് ജെങ്കിന്‍സ് ഇതുമായി ബന്ധപ്പെട്ട് സി.ബി.എന്‍ ന്യൂസിനോട് പറഞ്ഞത്. “അധ്വാനിക്കുന്നവരും ഭാരം ചുമക്കുന്നവരുമായ നിങ്ങളെല്ലാവരും എന്റെ അടുക്കല്‍ വരുവിന്‍. ഞാന്‍ നിങ്ങളെ ആശ്വസിപ്പിക്കാം” (മത്തായി 11:28) എന്ന ബൈബിള്‍ വാക്യമാണ് സീസണ്‍ 3-യുടെ മുഖ്യ പ്രമേയം.
