വടക്കൻ തുർക്കിയിൽ ഖനി സ്ഫോടനം 25 മരണം
അങ്കാറ : വടക്കൻ തുർക്കിയിലെ കൽക്കരി ഖനിയിൽ ഉണ്ടായ സ്‌ഫോടനത്തിൽ 25 പേർ കൊല്ലപ്പെട്ടു, കൂടാതെ നിരവധി പേര് ഖനിക്കുള്ളിൽ കുടുങ്ങിയതായി രക്ഷാപ്രവർത്തകർ അറിയിച്ചു. കരിങ്കടൽ തീരപ്രദേശമായ ബാർട്ടിൻ പ്രവിശ്യയിലെ അമസ്ര പട്ടണത്തിലെ സർക്കാർ ഉടമസ്ഥതയിലുള്ള ടിടികെ അമസ്ര മുസെസെ മുദുർലുഗു ഖനിയിൽ ഇന്നലെ വൈകിട്ടാണ് സ്ഫോടനം ഉണ്ടായത്.
