അക്രമങ്ങളെ അപലപിച്ച് ആഫ്രിക്കൻ യൂണിയൻ പീസ് ആൻഡ് സെക്യൂരിറ്റി കൗൺസിൽ
ആഫ്രിക്ക : അബിയിൽ അടുത്തിടെ അരങ്ങേറിയ ആക്രമണങ്ങളെ അപലപിച്ച് ആഫ്രിക്കൻ യൂണിയൻ പീസ് ആൻഡ് സെക്യൂരിറ്റി കൗൺസിൽ (AUPSC) . സംഘർഷത്തിൽ പങ്കെടുത്ത കക്ഷികളെ ശത്രുത അവസാനിപ്പിക്കാൻ പ്രേരിപ്പിക്കുകയും ഒപ്പം സംയമനം പാലിക്കാൻ അഭ്യർത്ഥിക്കുകയും ചെയ്തു. കഴിഞ്ഞ ആഴ്ചയിൽ നടന്ന AUPSC യുടെ 1108-ാമത് യോഗത്തിൽ ആണ് സംയമനം പാലിക്കാനും തർക്ക വിഷയങ്ങളിൽ സൗഹാർദ്ദപരമായ പരിഹാരം പിന്തുടരാനും കക്ഷികളോട് അഭ്യർത്ഥന നടത്തിയത്. അബൈയിലെ എണ്ണപ്പാടത്തെ ചൊല്ലിയുള്ള തർക്കത്തിൽ സുഡാനും ദക്ഷിണ സുഡാനും തമ്മിലുള്ള സംഘർഷം ശക്തമാവുകയും പിന്നാലെ അക്രമങ്ങൾ പൊട്ടിപ്പുറപ്പെടുകയുമായിരുന്നു. എന്നാൽ ഇപ്പോൾ പ്രദേശമായ അബൈയിലെ ഡിങ്ക എൻഗോക്ക് ഗോത്രത്തിന്റെ നേതാക്കൾ ദക്ഷിണ സുഡാൻ സർക്കാരിനോടും പ്രാദേശിക, അന്തർദേശീയ സമൂഹത്തോടും 2013 ഒക്ടോബറിൽ പ്രദേശത്ത് നടത്തിയ ഏകപക്ഷീയമായ കമ്മ്യൂണിറ്റി റഫറണ്ടത്തിന്റെ ഫലം അംഗീകരിക്കാൻ ഇതോടൊപ്പം ആവശ്യപ്പെടുകയും ചെയ്തു.
