നവംബറിൽ മാർപാപ്പ ബഹ്‌റൈൻ സന്ദർശിക്കും
വത്തിക്കാൻ :നവംബറിൽ ബഹ്‌റൈൻ സന്ദർശിക്കാനൊരുങ്ങി മാർപാപ്പ . സഭാ അധികാരികളുടെ ക്ഷണം മാർപാപ്പ സ്വീകരിച്ചതായി ഹോളി സീ പ്രസ് ഓഫീസ് ഡയറക്ടർ ബുധനാഴ്ച പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു. കിഴക്കും പടിഞ്ഞാറും മനാമ, അവാലി നഗരങ്ങൾ സന്ദർശിക്കും. പ്രോഗ്രാമും യാത്രയുടെ കൂടുതൽ വിശദാംശങ്ങളും പിന്നീട് പ്രസിദ്ധീകരിക്കുന്നതായി അധികൃതർ അറിയിച്ചു. ബഹ്‌റൈൻ സന്ദർശിക്കുന്ന ആദ്യ മാർപാപ്പയാണ് ഫ്രാൻസിസ് മാർപാപ്പ.
