റഷ്യൻ സ്‌കൂളിൽ വെടിവെയ്‌പ്പ് 15 പേർ മരിച്ചു, 24 പേർക്ക് പരുക്ക്
മോസ്‌കോ: ഇന്നലെ മധ്യ റഷ്യയിലെ സ്‌കൂളിൽ തോക്കുധാരി നടത്തിയ വെടിവയ്പിൽ 15 പേർ കൊല്ലപ്പെടുകയും 24 പേർക്ക് പരിക്കേൽക്കുകയും ചെയ്‌തു. വെടിവെയ്പ്പ് നടത്തിയ 34 കാരനായ ആർട്ടിയോം കസാന്റ്‌സെവ് സ്വയം വെടിവെച്ച് മരിച്ചതായി അധികൃതർ അറിയിച്ചു.
മോസ്കോയിൽ നിന്ന് 960 കിലോമീറ്റർ (600 മൈൽ) കിഴക്ക് ഉഡ്മൂർട്ടിയ മേഖലയിലെ ഇഷെവ്സ്കിലെ സ്കൂൾ നമ്പർ 88 ലാണ് വെടിവയ്പ്പ് നടന്നത്.
ഇയാളുടെ ഉദ്ദേശ്യങ്ങളെക്കുറിച്ചുള്ള വിശദാംശങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല.
വെടിവെപ്പിൽ 11 കുട്ടികളടക്കം 15 പേർ കൊല്ലപ്പെട്ടതായും ആക്രമണത്തിൽ 22 കുട്ടികളടക്കം 24 പേർക്ക് പരിക്കേറ്റതായും കമ്മിറ്റി അറിയിച്ചു.
