ദി ചർച്ച് ഓഫ് ഗോഡ്, റായിപുർ,വാർഷിക കൺവെൻഷൻ
വാർത്ത : എ റ്റി എബ്രഹാം, റായിപുർ.
റായിപുർ : ദി ചർച്ച് ഓഫ് ഗോഡ്, റായിപുരിന്റെ 71-അമത് വാർഷിക കൺവെൻഷൻ 2022 ഒക്ടോബർ 4 മുതൽ 9 വരെ റായിപുരിൽ രാജാത്തലാപിലുള്ള സഭാ ആസ്ഥാന സമൂചയത്തിൽ വെച്ച് നടക്കും.
04.10.2022 ചൊവ്വാഴ്ച വൈകുന്നേരം 6.30ന് സഭാ അധ്യക്ഷൻ ഡോക്ടർ എം എസ് സ്കരിയ പ്രാർത്ഥിച് ഉൽഘാടനം ചെയ്യും.
റെവ. സുധീർ കുറുപ്, ഡാനിയേൽ ജോസഫ്, ഡാനിയേൽ ജോർജ് എന്നിവർ വചനപ്രഭാഷണം നടത്തും.റെവ. ഡാനിയേൽ ജോർജിന്റെ ടീം പ്രയ്‌സ് ആൻഡ് വർഷിപ്പിന് നേതൃത്വം വഹിക്കും.
ദിവസേന രാവിലെ 5 മണിക്ക് പരിശുദ്ധത്മ പ്രാപ്തിക്കായുള്ള പ്രാർഥന 9ന് പ്രഭാത സംഗമം 2പിഎംന് മാധ്യൻഹാസംഗമവും വൈകുന്നേരം 6.30 ന് പൊതു യോഗവും നടക്കും. സൺഡേസ്കൂളിന്റെ വിവിധ പരിപാടികളും ഉണ്ടായിരിക്കും.
പരിപാടികൾക്ക് സഭയുടെ ഉപാദ്യക്ഷൻ പാസ്റ്റർ തോമസ് മാമ്മൻ നേതൃത്വം നൽകും.
