ഐ പി സി കേരള സ്റ്റേറ്റ് 2022 – 2025 പ്രവർത്തനോദ്‌ഘാടനം
കുമ്പനാട് : ഇന്ത്യ പെന്തകോസ്ത് ദൈവസഭയുടെ 2022 2025 വർഷങ്ങളിലേക്കുള്ള പ്രവർത്തനോദ്‌ഘാടനം
ഐ പി സി കേരളാ സ്റ്റേറ്റ് പ്രസിഡണ്ട് പാസ്റ്റർ കെ സി തോമസ് നിർവഹിച്ചു. കേരളാ സ്റ്റേറ്റ് വൈസ് പ്രസിഡന്റ് പാസ്റ്റർ എബ്രഹാം ജോർജ് അധ്യക്ഷത വഹിച്ചു. പാസ്റ്റർ ബാബു ചെറിയാൻ മുഖ്യ സന്ദേശം നൽകി. ബ്രദർ പി എം ഫിലിപ്പ് കേരളാ സ്റ്റേറ്റ് ട്രഷറർ സ്വാഗതം പറഞ്ഞു. കേരളാ സ്റ്റേറ്റ് സെക്രട്ടറി പാസ്റ്റർ ഡാനിയേൽ കൊന്നനിൽക്കുന്നതിൽ പതിനാല് ഇന പദ്ധതി പ്രഖ്യാപിച്ചു . കേരളാ സ്റ്റേറ്റ് ജോയിന്റ് സെക്രട്ടറി ആയ പാസ്റ്റർ രാജു ആനിക്കാട് സങ്കീർത്തനം വായിച്ചു. പാസ്റ്റർ ബി മോനച്ചൻ ആലപ്പുഴ ഈസ്റ്റ് സെൻട്രൽ പാസ്റ്റർ ഉൾപ്പടെ നിരവധി ദൈവദാസന്മാർ പുത്രികാ സംഘടനയായ പി വൈ പി എ & സൺഡേയ്‌സ്കൂളിനെ പ്രതിനിധീകരച്ചു പങ്കെടുത്തു. നിരണം ഹീലിംഗ് മെലഡീസ് ഗാന ശ്രുശ്രൂഷ നിർവഹിച്ചു.
