നാല് വയസ്സുള്ള മലയാളി വിദ്യാർഥിനിയുടെ മരണത്തെ തുടർന്ന് ഖത്തറിലെ സ്വകാര്യ സ്കൂൾ അടച്ചു
ഖത്തർ : മിൻസ മറിയം ജേക്കബ് പിറന്നാൾ ദിനത്തിൽ സ്‌കൂൾ ബസിനുള്ളിൽ മരണപെട്ടതിനെത്തുടർന്നു വൻ പ്രതിഷേധത്തിന് ഇടയാക്കി. നഴ്‌സറി സ്‌കൂൾ തൊഴിലാളികൾക്കിടയിലെ അശ്രദ്ധ കണ്ടെത്തിയതിനെത്തുടർന്ന് ഖത്തർ ഉന്നത വിദ്യാഭ്യാസ മന്ത്രാലയം അൽ വക്രയിലെ സ്പ്രിംഗ്ഫീൽഡ് കിന്റർഗാർട്ടൻ സ്കൂൾ അടച്ചുപൂട്ടാൻ ഉത്തരവിട്ടു. \’ഉത്തരവാദികൾ ഏറ്റവും കഠിനമായ ശിക്ഷകൾക്ക് വിധേയരാകും\’ അതോറിറ്റി പറഞ്ഞു. ദുരന്തവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
സെപ്തംബർ 11-ന് – അവളുടെ ജന്മദിനത്തിൽ അവൾ തന്റെ സ്കൂൾ ബസിൽ, ഉറങ്ങിപ്പോയിരുന്നു. ബസ് സ്‌കൂളിലെത്തിയപ്പോൾ മിൻസാ
ഉറങ്ങുന്നത് ഡ്രൈവറുടെ ശ്രദ്ധയിൽപ്പെട്ടില്ല. നാല് മണിക്കൂറിന് ശേഷം ബസ് ഡ്രൈവറും കണ്ടക്ടറും തിരിച്ചെത്തിയപ്പോഴാണ് കുട്ടിയെ അബോധാവസ്ഥയിൽ കണ്ടെത്തിയത്. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മിൻസയുടെ ഭൗതികശരീരം കേരളത്തിലെത്തിച്ചു,സംസ്കാരം കുടുംബത്തിന്റെ വസതിയായ കോട്ടയത്തെ ചിങ്ങവനത്ത് നടത്തി.
