അപെക്സും സെയാനും; സൂപ്പർടെക് ട്വിൻ ടവറുകൾ തകർത്തു
ഡൽഹി : നോയിഡയിലെ സെക്ടർ 93 എയിലെ എമറാൾഡ് കോർട്ട് കോമ്പൗണ്ടിൽ സൂപ്പർടെക് നിർമ്മിച്ച രണ്ട് അനധികൃത ടവറുകളായ അപെക്സും സെയാനും ഞായറാഴ്ച ഉച്ചയ്ക്ക് 2:30 ന് വൻ സ്ഫോടനത്തിൽ തകർത്തു. സ്ഫോടകവസ്തു വിദഗ്ധൻ ജോ ബ്രിങ്ക്മാൻ ആണ് സ്ഫോടനം രൂപകൽപ്പന ചെയ്തത്. അനധികൃതമായി നിർമിച്ച കെട്ടിടങ്ങൾ നിലംപരിശാക്കണമെന്ന സുപ്രീം കോടതിയുടെ നിർദേശത്തിന് ഒരു വർഷത്തിനുശേഷമാണ് നോയിഡയിലെ സൂപ്പർടെക് ട്വിൻ ടവറുകൾ തകർത്തത് . 3,700 കിലോ സ്‌ഫോടക വസ്തുക്കളാണ് സ്‌ഫോടനത്തിൽ ഉപയോഗിച്ചത്. ഇരട്ട നഗരങ്ങളായ നോയിഡയെയും ഗ്രേറ്റർ നോയിഡയെയും ബന്ധിപ്പിക്കുന്ന എക്‌സ്പ്രസ് വേയിൽ നിന്ന് എമറാൾഡ് കോർട്ട് എന്നറിയപ്പെടുന്ന സൂപ്പർടെക്കിന്റെ ഭവന പദ്ധതിക്ക് 15 പതിനൊന്ന് നില ടവറുകളും രണ്ട് ടവറുകളും ഭൂമിയിൽ നിന്ന് 40 നിലകളിലേക്ക് പണിയാൻ ആയിരുന്നു പദ്ധതി.