പ്രതിഷേധം റിപ്പോർട്ട് ചെയ്യുന്നതിനിടെ മാധ്യമപ്രവർത്തകർക്കു നേരെ ആക്രമണം
കോനാക്രി :രാജ്യത്തെ ആഭ്യന്തര കലാപങ്ങൾ റിപ്പോർട്ട് ചെയ്ത മാധ്യമപ്രവർക്ക് ആക്രമണം. ഗിനിയൻ രാജ്യങ്ങളിൽ പ്രതിഷേധം റിപ്പോർട്ട് ചെയ്യുന്നതിനിടെ ഡിജോമ മീഡിയയുടെ റിപ്പോർട്ടർമാരായ അൽസെനി അയേ സൗമ , അൽഗാസിമോ ബാൽഡെ , മമദൗ ഭോയെ, ലഫ സോ എന്നിവരുൾപ്പെടെ അഞ്ച് മാധ്യമപ്രവർത്തകരെ പ്രകടനക്കാർ ആക്രമിക്കുകയും പരിക്കേൽപ്പിക്കുകയും ചെയ്തു. സർക്കാർ സഹകരണത്തോടെയാണ് മാധ്യമപ്രവർത്തകർക്കു നേരെ സൈന്യം ആക്രമണം നടത്തിയതെന്ന് മാധ്യമ സംഘടന വ്യക്തമാക്കി. പൊതുജനങ്ങൾ പ്രതിഷേധം അറിയാതിരിക്കാൻ ഭരണകൂടം സത്യസ്ത മുടിവെക്കുകയാണെന്നും മാധ്യമ പ്രവർത്തക സംഘം കൂട്ടിച്ചേർത്തു.
