ഇന്തോനേഷ്യയിൽ ക്രിസ്ത്യൻ പോലീസ് ഉദ്യോഗസ്ഥനെതിരെ കൊലക്കുറ്റം ചുമത്തി
എന്നാൽ കുറ്റം തന്റെ മേൽ അടിച്ചേൽപ്പിക്കുകയാണ് എന്ന വാദവുമായി ഉദ്യോഗസ്ഥൻ രംഗത്ത്
ജക്കാർത്ത: ഇന്തോനേഷ്യയിലെ ജൂനിയർ ക്രിസ്ത്യൻ ഓഫീസറെ ആസൂത്രിതമായി കൊലപ്പെടുത്തിയ കേസിൽ ഉന്നത ക്രിസ്ത്യൻ പോലീസ് ഉദ്യോഗസ്ഥനെ പ്രതിയായി പോലീസ് കണ്ടെത്തി. സ്വന്തം സഹായിയായ ബ്രിഗേഡിയർ യോസുവ നോപ്രിയൻസ്യാ ഹുതാബാരത്തിന്റെ കൊലപാതകത്തിന് പിന്നിലെ മുഖ്യ സൂത്രധാരൻ ഇൻസ്‌പെക്ടർ ജനറൽ ഫെർഡി സാംബോ, ആണെന്ന് ദേശീയ പോലീസ് മേധാവി ജനറൽ ലിസ്‌റ്റിയോ സിജിത് പ്രബോവോ അറിയിച്ചു. കൂട്ടുപ്രതിയെ ഇപ്പോൾ തങ്ങൾ വ്യക്തമാക്കുന്നില്ല എന്നും അദ്ദേഹം അറിയിച്ചു. എന്നാൽ കുറ്റം തന്റെ മേൽ അടിച്ചേൽപ്പിക്കുകയാണ് എന്ന വാദവുമായി ഉദ്യോഗസ്ഥൻ രംഗത്ത് എത്തുകയായിരുന്നു. മനപൂർവം കെട്ടിച്ചമച്ച കേസ് ആണെന്നും , തെളിവുകൾ തനിക്കുവേണ്ടി ഉണ്ടാക്കി എടുത്തതാണെന്നും പ്രതിയെന്നു കുറ്റം ചുമത്തപ്പെട്ട ഉദ്യോഗസ്ഥൻ വ്യക്തമാക്കി. ക്രിമിനൽ കോഡിലെ ആർട്ടിക്കിൾ 340 പ്രകാരം \”പരമാവധി വധശിക്ഷ ലഭിക്കാവുന്ന\” ആസൂത്രിത കൊലപാതകമാണ് പതിക്കും കൂട്ടു പ്രതിക്കും ചുമത്തിയിരിക്കുന്നതെന്ന് നാഷണൽ പോലീസിന്റെ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഏജൻസി മേധാവി അഗസ് ആൻഡ്രിയാന്റോ പറഞ്ഞു. എന്നാൽ
ഈ കേസ് ഉദ്യോഗസ്ഥർ തമ്മിലുള്ള വഴക്കായി മാധ്യമങ്ങളിൽ റിപ്പോർട്ട് ചെയ്യുന്നു എന്നുള്ള വാദങ്ങൾ പുറത്തു വന്നുകൊണ്ടെരിക്കുകയാണ്.
ഇതിനുപിന്നാലെ ഈ കേസ് വീണ്ടും സമഗ്രമായി അന്വേഷിക്കാനും സത്യം കണ്ടെത്താനും പ്രസിഡന്റ് വിഡോഡോ ഉത്തരവിട്ടു .
