ഇന്ത്യയിലെ ആദ്യത്തെ അണ്ടർവാട്ടർ ട്രെയിൻ 2023ൽ കൊൽക്കത്തയിൽ പ്രവർത്തനക്ഷമമാകും
പശ്ചിമ ബംഗാൾ: ഇന്ത്യയിലെ ആദ്യത്തെ അണ്ടർവാട്ടർ ട്രെയിൻ 2023-ഓടെ കൊൽക്കത്തയിൽ പൂർണമായും പ്രവർത്തനക്ഷമമാകും. കൊൽക്കത്ത മെട്രോ റെയിൽ കോർപ്പറേഷൻ (കെഎംആർസി) ഹൂഗ്ലി നദിയുടെ അടിയിലൂടെ ഒരു വഴി നിർമിച്ചു . കിഴക്കും പടിഞ്ഞാറും ഇടനാഴികൾ 500 മീറ്ററിൽ കൂടുതൽ ഇരട്ട തുരങ്കം വഴി ബന്ധിപ്പിക്കും. ഹൂഗ്ലി നദിക്ക് 13 മീറ്റർ താഴെയായിരിക്കും ട്രെയിൻ.ഹൈഡ്രോഫിലിക് ഗാസ്കറ്റുകൾ
വെള്ളത്തിനടിയിൽ 10 നില കെട്ടിടത്തിന് തുല്യമായ ആഴത്തിലാണ് ട്രെയിൻ ഓടുക. 1.4 മീറ്റർ വീതിയിലാണ് തുരങ്കം നിർമ്മിച്ചിരിക്കുന്നത്.
