ആഗസ്റ്റ് രണ്ട് മുതൽ ബഹ്റൈനിൽ നിന്നും സർവീസ് ആരംഭിക്കാനൊരുങ്ങി ഇൻഡിഗോ
മനാമ:ഇൻഡിഗോ എയർലൈൻസ് ആഗസ്റ്റ് രണ്ട് മുതൽ ബഹ്റൈനിൽനിന്ന് സർവീസ് ആരംഭിക്കുന്നു.ഇന്ത്യയിലേക്കുള്ള എല്ലാ സർവീസുകളും മുംബൈ വഴി ആയിരിക്കും നടത്തുക. ഇന്ത്യയിലെ വിവിധ വിമാനത്താവളങ്ങളിലേക്കുള്ള ബുക്കിങ് ആരംഭിച്ചുകഴിഞ്ഞു. മുംബൈയിൽനിന്ന് ഇൻഡിഗോ ആഭ്യന്തര സർവീസ് നടത്തുന്ന എല്ലാ വിമാനത്താവളങ്ങളിലേക്കും ബഹ്റൈനിൽനിന്ന് ടിക്കറ്റ് ബുക്ക് ചെയ്യാൻ കഴിയും എന്നതാണ് സവിശേഷത. ആഴ്ചയിൽ എല്ലാ ദിവസവും സർവീസ് പ്രഖ്യാപിച്ചിട്ടുണ്ട്. മുംബൈ എയർപോർട്ടിൽ ഇറങ്ങി ടെർമിനൽ ഒന്നിൽ നിന്ന് രണ്ടിലെത്തിയാണ് ആഭ്യന്തര റൂട്ടുകളിലേക്ക് യാത്ര ചെയ്യേണ്ടത്.
