ഫ്രാൻസിസ് മാർപാപ്പയ്ക്ക് ഉഷ്മള സ്വീകരണമൊരുക്കി കനേഡിയൻ ജനത
എഡ്മണ്ടൺ:കനേഡിയൻ മണ്ണിൽ ഇതാദ്യമായി പര്യടനത്തിന് എത്തിയ ഫ്രാൻസിസ് പാപ്പയ്ക്ക് ഊഷ്മള സ്വീകരണമൊരുക്കി കനേഡിയൻ ജനത. പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയും ഗവർണർ ജനറൽ മേരി സൈമണും മുതൽ രാജ്യത്തെ തദ്ദേശീയ ജനതയുടെ കൂട്ടായ്മയായ ‘ട്രീറ്റി സിക്സ് ഫസ്റ്റ് നേഷൻസി’ന്റെ ഗ്രാൻഡ് ചീഫ് ജോർജ് അർക്കണ്ട് എന്നീ പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു സ്വീകരണം.ഇന്ന് മുതൽ ഫ്രാൻസിസ് പാപ്പയുടെ ഔദ്യോഗിക പരിപാടികൾക്ക് തുടക്കമാകും. ഗ്രാൻഡ് ചീഫും വിവിധ തദ്ദേശീയ സമൂഹങ്ങളെ പ്രതിനിധീകരിച്ചെത്തിയ പ്രമുഖരും അഭിവാദ്യം അർപ്പിച്ച് സമ്മാനങ്ങൾ കൈമാറി.
