200 കോടി വാക്സിനേഷൻ ; ചരിത്ര നേട്ടവുമായി ഇന്ത്യ
ന്യൂഡൽഹി: കോവിഡ് വാക്‌സിനേഷൻ പ്രോഗ്രാമിൽ ഇന്ത്യ ചരിത്ര നേട്ടം കൈവരിച്ചു. 200 കോടി കോവിഡ് വാക്സിനേഷൻ നാഴികക്കല്ല് കൈവരിച്ചതിന് ഇന്ത്യക്കാരെ അഭിനന്ദിച് കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ. രാജ്യത്തിന് അഭിമാനകരമായ നിമിഷമാണെന്ന് അദ്ദേഹം പറഞ്ഞു. ഇന്ന് മാത്രം രണ്ട് ലക്ഷത്തിൽ അധികം ഡോസ് വിതരണം ചെയ്തു.
കഴിഞ്ഞ വർഷം ജനുവരി 16 ന് ആരംഭിച്ച വാക്‌സിനേഷൻ പദ്ധതിക്ക് 18 മാസങ്ങൾക്ക് ശേഷം, രാജ്യത്ത് നൽകപ്പെടുന്ന ക്യുമുലേറ്റീവ് വാക്‌സിൻ ഡോസുകൾ 200 കോടി കവിഞ്ഞു. രാജ്യം ലോകത്തിന് മാതൃകയായി ഈ അവിശ്വസനീയമായ നേട്ടം കൈവരിച്ചു. “പ്രധാനമന്ത്രി മോദിയുടെ സമർത്ഥമായ മാർഗനിർദേശത്തിന് കീഴിൽ, 200 കോടി ഡോസ് കൊവിഡ് വാക്സിനുകൾ നൽകുകയെന്ന ലക്ഷ്യമാണ് ഇന്ത്യ കൈവരിച്ചിരിക്കുന്നത്. ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം പ്രായപൂർത്തിയായവരിൽ 98% പേർക്കും കുറഞ്ഞത് 1 ഡോസെങ്കിലും ലഭിച്ചിട്ടുണ്ട്. 90% പേർ പൂർണ്ണമായും വാക്സിനേഷൻ എടുത്തിട്ടുണ്ട്.
ഈ പ്രായക്കാർക്കുള്ള വാക്സിനേഷൻ ജനുവരി 3 ന് ആരംഭിച്ചതിനുശേഷം 15 മുതൽ 18 വയസ്സ് വരെ പ്രായമുള്ള 82% കൗമാരക്കാർക്കും ആദ്യ ഡോസ് കുത്തിവയ്പ്പ് നൽകിയിട്ടുണ്ടെന്നും 68% പേർക്ക് ഒന്നും രണ്ടും ഡോസ് ലഭിച്ചുവെന്നും ആരോഗ്യ മന്ത്രാലയം.
സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികം ആഘോഷിക്കുന്ന കേന്ദ്രസർക്കാർ ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി ജൂലൈ 15 മുതൽ 75 ദിവസത്തേക്ക് എല്ലാ മുതിർന്നവർക്കും സൗജന്യ മുൻകരുതൽ വാക്സിൻ ഡോസുകൾ നൽകുമെന്ന് പ്രഖ്യാപിച്ചിരുന്നു. തുടർന്ന് 75 ദിവസത്തെ പ്രത്യേക വാക്സിനേഷൻ ഡ്രൈവ് ജൂലൈ 15 മുതൽ ആരംഭിച്ചിട്ടുണ്ട്.
