സുവിശേഷകനെ ക്രൂരമായി കൊലപ്പെടുത്തി
കിബുക്കു: കിഴക്കൻ ഉഗാണ്ടയിൽ സുവിശേഷം പങ്കുവെച്ച ക്രൈസ്തവ വിശ്വാസിയെ ഇസ്ലാമിക മൗലികവാദികൾ ക്രൂരമായി കൊലപ്പെടുത്തി. കിബുക്കു ജില്ലയിലെ മോളു ഗ്രാമത്തിൽ ആണ് കൊലപാതകം നടന്നത് . സിമോല്യ ലത്തിഫു എന്ന നാല്‍പ്പത്തിയേഴുകാരനെ വാൾ ഉപയോഗിച്ചാണ് മൂന്ന് ഇസ്ലാമിക മൗലികവാദികൾ കൊലപ്പെടുത്തിയത്. സംഭവം നടക്കുന്ന സമയത്ത് സമീപത്ത് ഒളിച്ചിരുന്ന ഏതാനും ചില ദൃക്സാക്ഷികൾ പ്രതികളെ തിരിച്ചറിഞ്ഞിട്ടുണ്ട്. അദ്ദേഹത്തിന്റെ വചനശുശ്രൂഷയിലൂടെ നിരവധി ഇസ്ലാം മത വിശ്വാസികളെ ക്രൈസ്തവ വിശ്വാസത്തിലേക്ക് ചേക്കേറിയിരിന്നു. ഇതേ തുടര്‍ന്നു ഭീഷണി ശക്തമായപ്പോള്‍ ലിറാ ജില്ലയിലേക്ക് ഓടിപ്പോകേണ്ടതായിവന്നു. മുസ്ലിം മൗലികവാദികൾ തന്നെ കണ്ടെത്താൻ നടത്തുന്ന ശ്രമം അവസാനിപ്പിച്ചതായി തോന്നിയതിനാലാണ് സിമോല്യ സ്വന്തം ഗ്രാമത്തിലേക്ക് മടങ്ങിയത്. ഇസ്ലാം മതവിശ്വാസികളെ ക്രൈസ്തവ വിശ്വാസത്തിലേക്ക് പരിവർത്തനം ചെയ്തുവെന്ന ആരോപണം ഉന്നയിച്ചാണ് സിമോല്യ ലത്തിഫുവിനെ കൊലപാതകികൾ ചോദ്യം ചെയ്തതെന്ന് ഒരു ദൃക്സാക്ഷി വെളിപ്പെടുത്തി.
