സ്നാനശുശ്രൂഷയ്ക്കിടെ പാസ്റ്റര്‍ക്കും സ്നാനാർത്ഥിക്കും വൈദ്യുതാഘാതമേറ്റു
പൂനാ: പൂനാ സാലിസ്ബറി പാർക്ക് സഭയിലെ സ്നാനശുശ്രൂഷക്കിടയിൽ പാസ്റ്റർക്കും സ്നാനാർത്ഥിയായ സഹോദരനും വൈദ്യുതാഘാതമേറ്റു. സഭാഹാളിനകത്തു ക്രമീകരിച്ചിരിക്കുന്ന സ്നാനത്തോട്ടിയിൽ ആയിരുന്നു സ്നാനം നടന്നത്. രെഹാൻ മഹാപുരേ എന്ന യുവാവിനാണ് അപകടത്തിൽ ഗുരുതരമായ പരുക്കേറ്റ് ആശുപത്രിയിൽ കഴിയുന്നത്. സ്നാനം കഴിഞ്ഞ് വെള്ളത്തിൽ നിന്നു പൊങ്ങുമ്പോൾ സ്നാനത്തോട്ടിയുടെ അരികിൽ വെച്ചിരുന്ന മൈക്കിൽ തലയിടിച്ച് മൈക്ക് സ്നാനത്തോട്ടിയിൽ വീണായിരുന്നു വൈദ്യുതിപ്രവാഹം ഉണ്ടായത്. സ്നാനപ്പെടുത്തിയ പാസ്റ്റർക്കും ഷോക്കേറ്റു. രേഹാന്റെ നില അതീവ ഗുരുതരമായതിനാൽ ഐസിയുവിൽ ചികിത്സയിലാണ്.
