അസംബ്ളീസ് ഓഫ് ഗോഡ് ഉത്തരമേഖലാ തിരഞ്ഞെടുപ്പിൽ പാസ്റ്റർ ബാബു വർഗീസ് വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു.
മൂവാറ്റുപുഴ: മൂവാറ്റുപുഴ, പേഴക്കാപ്പിള്ളി ഷമ്മാ ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന അസംബ്ളീസ് ഓഫ് ഗോഡ് ഉത്തരമേഖലാ തിരഞ്ഞെടുപ്പിൽ പാസ്റ്റർ ബാബു വർഗീസ് വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. 203 പേര് രജിസ്റ്റർ ചെയ്ത തിരഞ്ഞെടുപ്പിൽ 157 വോട്ട് നേടി മൂന്നാമത്തെ ബാലറ്റിൽ ജയം ഉറപ്പിച്ചു. നിലവിൽ ഇടപ്പള്ളി അസംബ്ളീസ് ഓഫ് ഗോഡ് സഭയുടെ ശുശ്രൂകൻ ആണ്. പാസ്റ്റർ പി.ബേബി അധ്യക്ഷത വഹിച്ചു.
ഡിസ്ട്രിക്ട് സുപ്രണ്ടന്റ് പാസ്റ്റർ ടിജെ സാമൂവൽ തിരഞ്ഞെടുപ്പിന് നേതൃത്വം കൊടുത്തു.
