അഫ്ഗാൻ ഭൂകമ്പം; സഹായം എത്തിച്ച് ഇന്ത്യയും പാക്കിസ്ഥാനും
കാബൂൾ: ഭൂകമ്പത്തിൽ ആയിരത്തിലധികം പേർ കൊല്ലപ്പെട്ട അഫ്ഗാനിസ്ഥാനിലേക്ക് ഇന്ത്യയും പാകിസ്ഥാനും സഹായം എത്തിച്ചു.
സഹായ വിതരണം ഏകോപിപ്പിക്കാൻ അഫ്ഗാൻ തലസ്ഥാനമായ കാബൂളിലേക്ക് സാങ്കേതിക സംഘത്തെ അയച്ചിട്ടുണ്ടെന്നും പാക്കിസ്ഥാനിൽ നിന്ന് ഭക്ഷണവും മറ്റ് അവശ്യവസ്തുക്കളും ട്രക്കുകളും എത്തിയതായും അറിയിച്ചു.
അന്താരാഷ്ട്ര സഹായ ഏജൻസികൾക്കും അഫ്ഗാൻ റെഡ് ക്രസന്റ് സൊസൈറ്റിക്കും കൈമാറുന്നതിനായി രണ്ട് വിമാനങ്ങളിലായി 27 ടൺ സാധനങ്ങൾ അയച്ചതായി ഇന്ത്യയുടെ വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
