ഹാര്‍വെസ്റ്റ് ചര്‍ച്ച് ദുബായ് : വിവാഹ സഹായ പദ്ധതി
ദുബായ് : മിഷന്‍ ഫോര്‍ ക്രൈസ്റ്റ് ഹാര്‍വെസ്റ്റ് ചര്‍ച്ച് ദുബായ്, സാധുക്കളായ പെൺകുട്ടികൾക്കായി വിവാഹ സഹായ പദ്ധതി ഒരുക്കുന്നു. വരുന്ന നവംബര്‍ മാസത്തിൽ 5 സാധുക്കളായ പെൺകുട്ടികളുടെ വിവാഹം നടത്താന്‍ തീരുമാനിച്ചിരിക്കുന്നു. ആയതിലേയ്ക്ക്, നിര്‍ധനരായ, വിവാഹപ്രായം കഴിഞ്ഞിട്ടും വിവാഹം നടത്തുവാന്‍ കഴിവില്ലാത്ത പെണ്‍കുട്ടികളുടെ മാതാപിതാക്കള്‍ / ബന്ധുമിത്രാതികള്‍ / ദൈവദാസന്മാരില്‍ നിന്ന് അപേക്ഷകള്‍ ക്ഷണിക്കുന്നു.
തെരഞ്ഞെടുക്കപ്പെടുന്ന അപേക്ഷകള്‍ക്ക് തുടര്‍ നടപടികളെക്കുറിച്ചുള്ള നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നതാണ്. അപേക്ഷകള്‍ സ്വീകരിക്കുന്ന അവസാന ദിവസം ജൂലൈ 30 / 2022. മുന്‍ഗണനാക്രമം ഉണ്ടായിരിക്കുന്നതാണ്. നിര്‍ധനരായ, പരേത ദൈവദാസന്മാരുടെ ദൈവകൃപയില്‍ നില്‍ക്കുന്ന മകള്‍, സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന ദൈവദാസന്മാരുടെ മകള്‍ ,മാതാപിതാക്കള്‍ മരണപ്പെട്ട സാധുക്കളായ പെണ്‍കുട്ടി,
സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന ദൈവമക്കളുടെ മക്കള്‍ എന്നിങ്ങനെ ആയിരിക്കും.
അപേക്ഷകള്‍, കൂടിവരുന്ന ദൈവസഭയിലെ ദൈവദാസന്റെ ശുപാര്‍ശ കത്ത് സഹിതം 00971506562396 എന്ന വാട്‌സാപ്പില്‍ ബന്ധപ്പെടുക.
