നൈജീരിയായിലെ ക്രൈസ്തവ കൂട്ടക്കൊലയില്‍ മരിച്ചവരുടെ സംസ്കാര ചടങ്ങുകൾ നടന്നു
നൈജീരിയ:പെന്തക്കോസ്തു ദിനത്തിൽ ഓൻഡോ സ്റ്റേറ്റിലെ ഓവോയിലുള്ള സെന്റ് ഫ്രാൻസിസ് കാത്തലിക് പള്ളിയിൽ നടന്ന കൂട്ടക്കൊലയിൽ മരിച്ചവരുടെ സംസ്കാര ചടങ്ങുകൾ ഇന്നലെ നടന്നു. ഒൺണ്ടോ രൂപതയും, സംസ്ഥാന സർക്കാരും സംയുക്തമായാണ് മരണാനന്തര ചടങ്ങുകൾ ക്രമീകരിച്ചത്. മൈഡാസ് എന്ന റിസോർട്ടിൽ നടന്ന സംസ്കാര ശുശ്രൂഷയിൽ പങ്കെടുക്കാൻ നൈജീരിയയുടെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ വിവിധ മെത്രാന്മാരും സംസ്ഥാനത്തെ ഗവർണർ ഒലുവാരോടിമി അകേരെഡോലുയും നൂറുകണക്കിന് ആളുകളും എത്തിയിരുന്നു.
