ജോലിയിൽ നിന്നും പിരിച്ചുവിട്ട ക്രൈസ്തവ വിശ്വാസിക്ക് അനുകൂലമായി കോടതി വിധി
ലണ്ടന്‍: ജോലിയിൽ നിന്നും പിരിച്ചു വിട്ട ക്രൈസ്തവ വിശ്വാസിയ്ക്കു അനുകൂലമായി ബ്രിട്ടീഷ് കോടതിയുടെ വിധി പ്രസ്താവം. സ്കോട്ട്ലൻഡിലെ കൂപ്പർ ആൻജസിൽ പ്രവർത്തിക്കുന്ന 2 സിസ്റ്റേഴ്സ് ഫുഡ് ഗ്രൂപ്പ് എന്ന ഭക്ഷ്യ നിർമ്മാണകമ്പനിയില്‍ ജീവനക്കാരനായിരിന്ന ജെവ്ജെനിജ്സ് കോവാൾകോവ്സിനാണ് നീതി ലഭിച്ചിരിക്കുന്നത്. 22074 പൗണ്ട് നഷ്ടപരിഹാരം നൽകാന്‍ എംപ്ലോയ്മെൻറ് ട്രൈബ്യൂണൽ വിധിച്ചു. ആഭരണങ്ങൾ അണിയരുതെന്ന് കമ്പനി നിയമം ഉണ്ടായിരുന്നുവെങ്കിലും, മതപരമായ ആഭരണങ്ങൾ അണിയാനുള്ള അനുമതി കമ്പനി നൽകിയിരുന്നു. അദ്ദേഹത്തിന് ക്വാളിറ്റി ഇൻസ്പെക്ടറായി പ്രമോഷൻ കിട്ടിയ ദിവസം ജെവ്ജെനിജ്സിന്റെ മാനേജർ മക്കോൾ അദ്ദേഹത്തോട് കുരിശുമാല മാറ്റാൻ ആവശ്യപ്പെട്ടതാണ് കേസിന്റെ തുടക്കം. പിന്നീട് ജോലിസ്ഥലത്ത് അപമാനിക്കപ്പെട്ടുവെന്ന് ചൂണ്ടിക്കാട്ടി ജെവ്ജെനിജ്സ് പരാതി നൽകി. തന്റെ കുരിശുമാല വിശ്വാസപരമായ ഒന്നാണെന്ന് അദ്ദേഹം കോടതിയെ അറിയിക്കുകയും ചെയ്തു.
