Ultimate magazine theme for WordPress.

ദേഗുവിൽ തീപിടുത്തം 7 പേർ കൊല്ലപ്പെടുകയും 46 പേർക്ക് പരിക്കേൽക്കുകയും ചെയ്തു

കൊറിയ: ദക്ഷിണ കൊറിയയിലെ ദേഗുവിൽ നടന്ന തീപിടുത്തത്തിൽ ഏഴ് പേർ മരിക്കുകയും 46 പേർക്ക് പരിക്കേൽക്കുകയും ചെയ്‌തു. കിഴക്കൻ ദേഗുവിലെ സൂസുങ്-ഗുവിലെ കെട്ടിടത്തിന്റെ രണ്ടാം നിലയിൽ രാവിലെയാണ് തീപിടിത്തമുണ്ടായതെന്ന് അഗ്നിശമനസേന അറിയിച്ചു. തീപിടിത്തത്തിൽ നിന്നുള്ള പുക ശ്വസിച്ച് ഏഴുപേരെ സംഭവസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി, പരിക്കേറ്റവരെ ആശുപത്രികളിലേക്ക് മാറ്റി. തീ നിയന്ത്രണവിധേയമാക്കി.
മരിച്ചവരുടെ കുടുംബാംഗങ്ങൾക്കും പരിക്കേറ്റവർക്കും പിന്തുണ നൽകാൻ ആഭ്യന്തര മന്ത്രി ലീ സാങ്-മിൻ ഉദ്യോഗസ്ഥരുമായി തീരുമാനമായി.

Sharjah city AG