പരിസ്ഥിതി പ്രവൃത്തി സൂചികയിൽ ഇന്ത്യ 180 ആം സ്ഥാനത്
ഡൽഹി : ലോക പരിസ്ഥിതി പ്രവൃത്തി സൂചികയില്‍ 180 രാജ്യങ്ങൾ അടങ്ങുന്ന സ്ഥാന പട്ടികയിൽ ഇന്ത്യ 180 ആം സ്ഥാനത്തേക്ക് പിന്നിലായി. എല്ലാ രാജ്യങ്ങളുടെയും പട്ടിക തയ്യാറാക്കിയതിൽ ഏറ്റവും പുറകിലാണ് ഇന്ത്യ . പട്ടികയിൽ ഏറ്റവും കുറഞ്ഞ സ്‌കോറാണ് ഇന്ത്യ സ്വന്തമാക്കിയത്. പത്ത് വർഷം കൊണ്ട് 6 പോയിന്റ് കുറഞ്ഞാണ് അവസാനത്തെ സ്ഥാനത്തെത്തിയത്. 2020-ല്‍ 168ാം സ്ഥാനത്തായിരുന്ന ഇന്ത്യ 2021ല്‍ 177ാം സ്ഥാനവും സ്വന്തമാക്കിയിരുന്നു. ലോകത്തെ ഏറ്റവും സുസ്ഥിര രാജ്യമായി ഡെൻമാർക്ക് ആണ് തിരഞ്ഞെടുക്കപ്പെട്ടത് .
