കെമിക്കൽ ഫാക്ടറിയിൽ സ്ഫോടനം; 7 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
വഡോദര : ഗുജറാത്തിൽ ദീപക് നൈട്രൈറ്റിന്റെ കെമിക്കൽ ഫാക്ടറിയിൽ സ്ഫോടനത്തെ തുടർന്ന് വൻ തീപിടിത്തമുണ്ടായി. വഡോദരയിലെ നന്ദേസാരി വ്യവസായ മേഖലയിലാണ് സംഭവം. നിർമ്മാണ ശാലയുടെ ഒരു ഭാഗത്ത് ആണ് സ്ഫോടനം ഉണ്ടായത് . വിഷപ്പുക ശ്വസിച്ച ഏഴ് തൊഴിലാളികളെ ചികിത്സയ്ക്കായി അടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റിയതായി അഡോദര കളക്ടർ ആർബി ബരാദ് . പത്ത് അഗ്നിശമന സേനാ യൂണിറ്റുകൾ എത്തിയാണ് തീ നിയന്ത്രണ വിദേയമാക്കിയത്. തീ അണയ്ക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. ഫാക്ടറിയിലും പരിസരത്തുമായി താമസിക്കുന്ന 700 പേരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി.
