പാക്കിസ്ഥാനില്‍ ക്രിസ്ത്യന്‍ ദേവാലയങ്ങള്‍ക്ക് സുരക്ഷ നൽകാൻ ; പോലീസ് നേതൃത്വത്തില്‍ ക്രിസ്ത്യന്‍ യുവാക്കള്‍ക്ക് പരിശീലനം നല്‍കി
പെഷവാര്‍: പാക്കിസ്ഥാനില്‍ ക്രിസ്ത്യന്‍ ദേവാലയങ്ങള്‍ ആക്രമിക്കപ്പെടുന്നത് തുടരെ ഉണ്ടാകുന്നതിനാൽ സുരക്ഷ നല്‍കുന്നതില്‍ പോലീസിനെ സഹായിക്കുന്നതിനായി പെഷവാര്‍ പോലീസിന്റെ നേതൃത്വത്തില്‍ ക്രിസ്ത്യന്‍ യുവാക്കള്‍ക്ക് പരിശീലനം നല്‍കി. റൂറല്‍ ഡിവിഷനില്‍പ്പെട്ട ദേവാലയങ്ങളില്‍ ഇക്കഴിഞ്ഞ തിങ്കളാഴ്ചയാണ് പരിശീലനം സംഘടിപ്പിച്ചത് റൂറല്‍ എസ്.പി നൗഷെര്‍വാന്‍ അലി, ഡി.എസ്.പി ലുഖ്മാന്‍ ഖാന്‍ എന്നിവരുടെ നേതൃത്വത്തില്‍ ആണ് പരിശീലനം സംഘടിപ്പിച്ചത് . ദേവാലയങ്ങളില്‍ വരുന്ന സന്ദര്‍ശകരുടെ പരിശോധന അടക്കമുള്ള കാര്യങ്ങള്‍ പരിശീലനത്തില്‍ ഉള്‍പ്പെട്ടിരുന്നു. ക്രൈസ്തവര്‍ക്ക് പുറമേ മറ്റ് മതന്യൂനപക്ഷ വിഭാഗങ്ങളില്‍പ്പെട്ടവരും പരിശീലനത്തില്‍ പങ്കെടുത്തുവെന്നു നൗഷെര്‍വാന്‍ അലി പറഞ്ഞു.
