ഔട്ട്‌ഡോർ ഫെസ്റ്റിവലിൽ വെടിവയ്പ്പ് ; ഒരു മരണം
യുഎസ് : ഒക്ലഹോമയിലെ തുൾസയിൽ നിന്ന് ഏകദേശം 10 മൈൽ (16 കിലോമീറ്റർ) തെക്കുകിഴക്കായി ടാഫ്റ്റിനടുത്തുള്ള മെമ്മോറിയൽ ഡേ ഔട്ട്‌ഡോർ ഫെസ്റ്റിവലിൽ വെടിവയ്പ്പ്. ഞായറാഴ്ച രാവിലെ ആണ് വെടിവയ്പ്പ് ഉണ്ടായത് .
സംഭവത്തിൽ ഒരാൾ കൊല്ലപ്പെടുകയും, ഏഴ് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ടാഫ്റ്റിലെ ഓൾഡ് സിറ്റി സ്ക്വയറിൽ 1,500 പേർ പങ്കെടുത്ത വാർഷിക സ്മാരക ദിന പരിപാടിയിലാണ് വെടിവയ്പ്പ് നടന്നത് . വെടിയേറ്റവരിൽ രണ്ട് പ്രായപൂർത്തിയാകാത്തവരും ഉൾപ്പെടുന്നുവെന്ന് ഒക്ലഹോമ സ്റ്റേറ്റ് ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ പ്രസ്താവനയിൽ പറഞ്ഞു.
