പെന്തകോസ്ത് സഭകളുടെ ഐക്യ കൺവൻഷൻ നാളെ ആരംഭിക്കുന്നു
കുമളി: ക്രിസ്ത്യൻ ലൈവ് മീഡിയ മിനിസ്ട്രിയുടെ സഹകരണത്തോടെ പെന്തെകോസ്ത് സഭകളുടെ ഐക്യ കൺവൻഷൻ നാളെ ആരംഭിക്കുന്നു. അണക്കര ഏഴാം മൈൽ ജംഗ്ഷന് സമീപം തയ്യാർ ചെയ്ത പന്തലിൽ 70 ഓളം സഭകളുടെ സംയുക്ത ആഭിമുഖ്യത്തിൽ നടക്കും.കൺവെൻഷനിൽ പാസ്റ്റർ വറുഗീസ് ഏബ്രഹാം (രാജു മേത്ര), പാസ്റ്റർ അനിൽ കൊടിത്തൊട്ടം, പാസ്റ്റർ അനീഷ് ചെങ്ങന്നൂർ എന്നിവർ പ്രസംഗിക്കും. ബ്രദർ ജമെൻസൺ & ടീം ഗാന ശുശ്രൂഷയ്ക്ക് നേതൃത്വം നൽകും.
