യു.എ.ഇക്ക് പുതിയ വിദ്യാഭ്യാസമന്ത്രി; അഹമ്മദ് ബെൽഹൂ
പൊതുവിദ്യാഭ്യാസത്തിനും, പ്രാഥമിക വിദ്യാഭ്യാസത്തിനും രണ്ട് വനിതാ സഹമന്ത്രിമാരെയും പ്രഖ്യാപിച്ചു
യുഎഇ: ഹിസ് ഹൈനസ് അഹമ്മദ് ബെൽഹൂൽ അൽ ഫലാസിയാണ് പുതിയ വിദ്യാഭ്യാസ മന്ത്രി. പൊതുവിദ്യാഭ്യാസത്തിനും, പ്രാഥമിക വിദ്യാഭ്യാസത്തിനും രണ്ട് വനിതാ സഹമന്ത്രിമാരെയും പ്രഖ്യാപിച്ചു. യു.എ.ഇ പ്രധാനമന്ത്രി ശൈഖ് മുഹമ്മദ് ബിൻ റാശിദ് അൽമക്തൂമാണ് പുതിയ വിദ്യാഭ്യാസമന്ത്രിയെയും സഹമന്ത്രിമാരെയും പ്രഖ്യാപിച്ചത്. യു.എ.ഇയുടെ ബഹിരാകാശ ദൗത്യത്തിന് നേതൃത്വം നൽകി വാർത്തകളിൽ നിറഞ്ഞ നിലവിലെ ഉന്നത സാങ്കേതികവിദ്യ പൊതുവിദ്യാഭ്യാസത്തിന്റെയും ചുമതലയുള്ള സഹമന്ത്രിയായി സാറ അൽ അമീരിയെ നിയമിച്ചു.
സാറാ അൽ മുസല്ലമാണ് പ്രാഥമിക വിദ്യാഭ്യാസ സഹമന്ത്രി. സ്ഥാനമൊഴിയുന്ന വിദ്യാഭ്യാസ മന്ത്രി ഹുസൈൻ ബിൻ ഇബ്രാഹിം അൽ ഹമ്മാദി, സഹമന്ത്രി ജമീല അൽ മുഹൈരി എന്നിവർക്ക് യുഎഇ വൈസ് പ്രസിഡന്റ് നന്ദി പറഞ്ഞു. പ്രസിഡന്റ് ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനുമായി കൂടിയാലോചിച്ച ശേഷമാണ് തീരുമാനങ്ങൾ കൈക്കൊണ്ടതെന്ന് ഷെയ്ഖ് മുഹമ്മദ് പറഞ്ഞു.
