കേരളത്തില്‍ ഇന്ന് വ്യാപകമായി മഴയ്ക്ക് സാധ്യത
കൊച്ചി : വടക്കന്‍ തമിഴ്‌നാടിനും സമീപ പ്രദേശങ്ങളിലുമായി സ്ഥിതി ചെയ്യുന്ന ചക്രവാതചുഴിയുടെ സ്വാധീനത്തില്‍ സംസ്ഥാനത്തു ഇന്ന് വ്യാപകമായി മഴയ്ക്ക് സാധ്യത. ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്കും ഇടിക്കും മിന്നലിനും ശക്തമായ കാറ്റിനും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
