അസാനി തീവ്രചുഴലിക്കാറ്റായി മാറി
തിരുവനന്തപുരം: അസാനി ഇന്ന് വൈകീട്ടോടെ ആഡ്ര തീരമായ കാക്കിനാഡ തൊടുമെന്ന് കാലാവസ്ഥ കേന്ദ്രം. പിന്നീട് ശക്തി കുറഞ്ഞ് വിശാഖപട്ടണതീരത്തിലൂടെ ബംഗാള്‍ ഉള്‍ക്കടലിലേക്ക് നീങ്ങും. കേരളത്തില്‍ 14വരെ വ്യാപകമായ മഴ തുടരും. ചൊവ്വാഴ്ച ശക്തമായ കാറ്റിന് സാധ്യതയുണ്ട്. കേരള, കര്‍ണാടക തീരങ്ങളില്‍ 14വരെ മത്സ്യബന്ധനം വിലക്കിയിട്ടുണ്ട്.സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ടയിടങ്ങളില്‍ കനത്ത മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ് ഉണ്ട്.
