ലങ്ക കത്തുന്നു; കലാപത്തിൽ എട്ട് മരണം, സർക്കാർ സ്ഥാപനങ്ങളും വ്യാപാര സ്ഥാപനങ്ങളും അഗ്നിക്കിരയാക്കി
കൊളംബോ: ശ്രീലങ്കയില്‍ കര്‍ഫ്യൂ ലംഘിച്ച് തെരുവില്‍ തുടരുന്ന ആയിരക്കണക്കിന് പ്രക്ഷോഭകര്‍ സര്‍ക്കാര്‍ സ്ഥാപനങ്ങളും വ്യാപാരസ്ഥാപനങ്ങളും അഗ്‌നിക്കിരയാക്കി.ആഭ്യന്തര കലാപം രൂക്ഷമാകുന്നതിനെ തുടർന്ന് കൊളംബോ വിട്ട മഹിന്ദയും കുടുംബവും ട്രിങ്കോമാലിയിലെ നാവികസേന ആസ്ഥാനത്ത് അഭയം തേടി. അതേസമയം സൈന്യത്തിനും പൊലീസിനും അടിയന്തര അധികാരം നല്‍കി സര്‍ക്കാര്‍ ഉത്തരവ് പുറത്തിറക്കി. വിവിധയിടങ്ങളില്‍ നടന്ന അക്രമങ്ങളിലായി എട്ടു പേര്‍ മരിക്കുകയും ഇരുനൂറിലേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. രാജ്യത്ത് സമാധാനം നിലനിര്‍ത്താന്‍ സൈനിക മേധാവി ജനറല്‍ ഷാവേന്ദ്ര സില്‍വ ആഹ്വാനം ചെയ്തു. സ്ഥിതിഗതികള്‍ ശാന്തമായി വരുന്നുവെന്ന് അവകാശപ്പെട്ട പൊലീസ് വക്താവ്, രാജ്യവ്യാപക കര്‍ഫ്യൂ ഇന്ന് രാവിലെ വരെ നീട്ടിയതായി അറിയിച്ചു.
