എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്യണം എന്ന ആവശ്യത്തില്‍ ക്രൈസ്തവ സംഘടനകള്‍
ഗുന്തക്കല്‍ : കഴിഞ്ഞ ദിവസം ആന്ധ്രാപ്രദേശില്‍ ഗുന്തക്കലില്‍ സുവിശേഷകനെ ആക്രമിച്ചവര്‍ക്കെതിരെ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്യണം എന്ന ആവശ്യവമായി ക്രൈസ്തവ സംഘടനകള്‍ രംഗത്ത്. അക്രമികളെ ഇന്നലെ പോലീസ് അസ്റ്റ് ചെയ്തിരുന്നു.സമീപത്തെ സഭകള്‍ ഒറ്റക്കെട്ടായി പോലീസില്‍ പരാതി നല്‍കുകയും സമ്മര്‍ദം ചെലുത്തുകയും ചെയ്തിരുന്നു. ട്രാക്ട് വിതരണം നടത്തി തിരിച്ചു പോകുമ്പോള്‍ പിന്നാലെ ഓടിവന്ന കുട്ടികക്ക് ചില ലഘുലേഖകള്‍ കൊടുക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതാണ് അക്രമികളെ പ്രകോപിപ്പിച്ചത്. സുവിശേഷകനെ മര്‍ദ്ദിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു.
