മധ്യപ്രദേശിൽ ക്രൂര മർദ്ദനത്തിനിരയായ പാസ്റ്റർ കൈലാഷിന് ജാമ്യം
ഭോപ്പാൽ: മധ്യപ്രദേശിലെ ധാർ ജില്ലയിൽ കുക്ഷി പട്ടണത്തിൽ ക്രൂര മർദ്ദനത്തിനിരയായ പാസ്റ്റർ കൈലാഷിന് ജാമ്യം ലഭിച്ചു. രാജസ്ഥാൻ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ഫിലഡൽഫിയ സഭയുമായി സഹകരിച്ച് പ്രവർത്തിക്കുന്ന പാസ്റ്റർ കൈലാഷ് ദുദ്വെ , സ്വന്തം ഭവനത്തിനകത്ത് പ്രാർത്ഥന നടത്തിക്കൊണ്ടിരിക്കെ ഇരച്ചു കയറിയ ഹൈന്ദവ ഫാസിസ്റ്റുകൾ അദ്ദേഹത്തെ മർദ്ദിച്ചു. മുഖം മറച്ച മുപ്പതോളം ആജകൾ പാസ്റ്ററുടെ വാടക വീട്ടിൽ അതിക്രമിച്ചു കയറുകയായിരുന്നു. ക്രൂരമായ മർദ്ദനത്തെ തുടർന്ന് ആന്തരിക അവയവങ്ങൾക്ക് പരിക്കേറ്റ പാസ്റ്റർ കൈലാഷിനെ ചികിത്സക്കായി സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രണ്ടാഴ്ചത്തെ ചികിത്സക്ക് ശേഷം പുറത്തിറങ്ങിയ പാസ്റ്റർ കൈലാഷിനെ പോലീസ് അറസ്റ്റു ചെയ്ത് ജയിലിൽ അടച്ചിരുന്നു. മതപരിവർത്തന നിരോധന നിയമം ചുമത്തിയായിരുന്നു അദ്ദേഹത്തെ ജയിലിലടച്ചത്. ഫെബ്രുവരി 4 ന് കോടതി അദ്ദേഹത്തിന് ജാമ്യം നൽകി. വീണ്ടും ഈ ദൈവ ദാസനെയും കുടുംബത്തെയും പ്രാർത്ഥനയിൽ ഓർക്കുക
