ലോകായുക്തയ്ക്ക് പുട്ടിടാൻ സർക്കാർ അനുമതി
തിരുവനന്തപുരം: ലോകായുക്തയെ നിർവീര്യമാക്കാനുള്ള ഓർഡിനൻസിന് സർക്കാർ അനുമതി നൽകി. ലോകായുക്തയുടെ വിധി സർക്കാരിന് തള്ളുകയോ കൊള്ളുകയോ ചെയ്യാമെന്ന നിയമഭേദഗതി ഉൾപ്പെടുത്തിയാണ് ഓർഡിനൻസ് കൊണ്ടുവന്നത്.
കഴിഞ്ഞ മന്ത്രിസഭായോഗം ഓർഡിനൻസിന് അനുമതി നൽകി അംഗീകാരത്തിനായി രാജ്ഭവന് സമർപ്പിച്ചു. മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രി ആർ.ബിന്ദുവിനും എതിരായ പരാതികൾ ലോകായുക്തയിൽ നിലനിൽക്കുന്നതിനിടെയാണ് സർക്കാരിന്റെ വളഞ്ഞനീക്കം.
അഴിമതി തെളിഞ്ഞാൽ അധികാരികൾ സ്ഥാനത്തിരിക്കാൻ യോഗ്യരല്ലെന്ന് ലോകായുക്തയ്ക്ക് വിധിക്കാൻ അധികാരമുണ്ടായിരുന്നു. എന്നാൽ ഇത്തരം വിധിയിൽ അധികാരിക്ക് ഒരു ഹിയറിംഗ് കൂടി ആവശ്യമെങ്കിൽ നടത്താമെന്നും വിധി തള്ളുകയോ കൊള്ളുകയോ ചെയ്യാമെന്നുമാണ് പുതിയ ഭേദഗതി.
