Ultimate magazine theme for WordPress.

400 വർഷത്തോളം പഴക്കമുള്ള പ്രാര്‍ത്ഥന പുസ്തകം പ്രദർശനത്തിന്

ലണ്ടന്‍:. ഫാ. ജോൺ ഹഡിൽസ്റ്റൺ എന്ന വൈദികന്റെ 400 വർഷത്തോളം പഴക്കമുള്ള പ്രാര്‍ത്ഥനാപുസ്തകം പ്രവേശനത്തിന് . വോൾവർഹാംൻറ്റണിലെ മൊസൈലി ഓൾഡ് ഹാളിൽ പ്രദർശനത്തിനുവെച്ചിരിക്കുന്ന പുസ്തകം പാർലമെന്റ് ഭരണക്രമത്തെ പിന്തുണച്ച പാർലമെന്റേറിയൻസും, രാജഭരണത്തെ പിന്തുണച്ച റോയലിസ്റ്റുകളും തമ്മിൽ പതിനേഴാം നൂറ്റാണ്ടിൽ നടന്ന വോർസെസ്റ്റർ യുദ്ധത്തിൽ റോയലിസ്റ്റുകളുടെ പരാജയത്തിനുശേഷം ചാൾസ് രണ്ടാമൻ രാജാവിന് ജീവൻ രക്ഷിക്കാൻ അഭയം നൽകിയ കത്തോലിക്ക വൈദികൻ ഉപയോഗിച്ചിരുന്ന പ്രാർത്ഥനാ പുസ്തകമായി കണക്കാക്കുന്നു .

സുപ്രധാനമായ പ്രാര്‍ത്ഥന പുസ്തകം കൈവശപ്പെടുത്താൻ സാധിച്ചതിൽ സന്തോഷമുണ്ടെന്ന് കൾച്ചറൽ ഹെറിറ്റേജ് ക്യുറേറ്റർ ആയ സാറാ കേ പറഞ്ഞു. പുസ്തകം പ്രദർശിപ്പിക്കുന്നതും, അത് വിശകലനം ചെയ്യുന്നതും ചാൾസ് രണ്ടാമൻ രാജാവ് രക്ഷപ്പെട്ടതിന്റെ ജീവിതകഥ പറയുന്നതിന് പുതിയൊരു ഉണർവ് നൽകുമെന്ന പ്രതീക്ഷ അവർ പ്രകടിപ്പിച്ചു.

ഫ്രണ്ട്സ് ഓഫ് ദ നാഷണൽ ലൈബ്രറീസിന്റെയും, മറ്റൊരു വ്യക്തിയുടെയും സാമ്പത്തിക സഹായം ഉപയോഗിച്ച് നാഷ്ണൽ ട്രസ്റ്റ് എന്ന സംഘടനയാണ് വൈദികന്റെ പുസ്തകം ലേലത്തിൽ വാങ്ങിയത്. 1623 പാരീസിൽ പ്രസിദ്ധീകരിച്ച മിസേൽ റോമാനം 1685ൽ മരണക്കിടക്കയിൽവെച്ച് കത്തോലിക്കാ വിശ്വാസം സ്വീകരിക്കാൻ രാജാവിന് പ്രേരണയായെന്ന് കരുതപ്പെടുന്നു. വൈറ്റ് ഹാൾ കൊട്ടാരത്തിൽവെച്ചാണ് ഫാ. ഹഡിൽസ്റ്റൺ, ചാൾസ് രാജാവിന്റെ കുമ്പസാരം കേൾക്കുകയും, അദ്ദേഹത്തിന് വിശുദ്ധ കുർബാന നൽകുകയും ചെയ്തത്. 1660ൽ രാജഭരണം പൂർണമായി പുനസ്ഥാപിക്കപ്പെട്ടതിന് പിന്നാലെ തന്റെ അമ്മയായ ഹെൻറീത്ത മരിയയുടെയും, ഭാര്യയായ കാതറിന്റെയും ചാപ്ലിനായി ഫാ. ഹഡിൽസ്റ്റണെ രാജാവ് നിയമിച്ചിരുന്നു.

 

 

Leave A Reply

Your email address will not be published.