Ultimate magazine theme for WordPress.

ദൈവശാസ്ത്രത്തില്‍ ഡിപ്ലോമ നേടി 32 അല്മായര്‍

കൊപ്പേല്‍ : കോട്ടയം വടവാതൂര്‍ പൗരസ്ത്യ വിദ്യാപീഠത്തിന്റെ അംഗീകാരത്തോടെ ചിക്കാഗോ സെന്റ് തോമസ് സീറോമബാര്‍ രൂപതയുടെ വിശ്വാസപരിശീലന ഡിപ്പാര്‍ട്‌മെന്റിന്റെ കീഴില്‍ മാര്‍ത്തോമാ തീയോളജിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ദൈവശാസ്ത്രപഠനം പൂര്‍ത്തിയാക്കിയ ടെക്സാസിലെ കൊപ്പേല്‍ സെന്റ് അല്‍ഫോന്‍സാ സീറോമലബാര്‍ ഇടവകയിലെ 32 അല്മായര്‍ ദൈവശാസ്ത്രത്തില്‍ ഡിപ്ലോമ ബിരുദം നേടി.
കൊപ്പേല്‍ സെന്റ് അല്‍ഫോന്‍സാ സീറോ മലബാര്‍ ഇടവകയില്‍ നടന്ന ബിരുദദാന ചടങ്ങില്‍ ചിക്കാഗോ രൂപതാ മെത്രാന്‍ മാര്‍ ജോയ് ആലപ്പാട്ട് ബിരുദധാരികള്‍ക്ക് ഡിപ്ലോമ സമ്മാനിച്ചു. ചിക്കാഗോ രൂപതാ ചാന്‍സലറും രൂപതാ മതബോധന ഡയറക്റ്ററുമായ ഡോ. ജോര്‍ജ് ദാനവേലില്‍ , സെന്റ് അല്‍ഫോന്‍സാ സീറോ മലബാര്‍ ഇടവക വികാരി ഫാ. ജേക്കബ് ക്രിസ്റ്റി പറമ്പുകാട്ടില്‍ എന്നിവര്‍ ബിരുദദാന ചടങ്ങില്‍ പങ്കെടുത്തു.

Sharjah city AG