Official Website

ട്രാഫിക് പോലീസിന് മുന്നിൽ വെച്ച് ശാരീരിക ആക്രമണവും അസഭ്യവർഷവും!!

0 191

ബെംഗളൂരു: ബെലന്തൂരിൽ നിന്നും ജോലിസ്ഥലത്തേക്ക് പോവുകയായിരുന്നു പാറ്റ്ന സ്വദേശികളും യലഹങ്കയിലെ താൽക്കാലിക താമസക്കാരനുമായ പാണ്ഡേയും ഭാര്യയും,
ശനിയാഴ്ച വൈകിട്ട് അഞ്ചര മണിയോടുകൂടി ബെലന്തൂരിൽ നിന്ന് പുറപ്പെട്ട ഇവർ നാഗവാര മാന്യത ടെക് പാർക്ക് മുന്നിലെത്തവെയാണ് ആക്രമിക്കപ്പെട്ടത്. മാന്യത ടെക് പാർക്ക് ഒന്നാം നമ്പർ ഗേറ്റിനു മുന്നിൽ വെച്ച് അപ്രതീക്ഷിതമായി ഓവർടേക്ക് ചെയ്ത് കാർ ഇവരുടെ കാറിൽ ഉരസിയതാണ് അസഭ്യ വർഷത്തിനും ആക്രമണത്തിനും കാരണം. സംഭവത്തിന് ദൃക്സാക്ഷികളായ ട്രാഫിക് പോലീസുകാർ സ്ഥലത്തെത്തിയെങ്കിലും പ്രശ്നങ്ങളിൽ ഇടപെടുകയുണ്ടായില്ല. പോലീസിനോട് സഹായമഭ്യർത്ഥിച്ചപ്പോൾ കാർ എടുത്തു മാറ്റാനാണ് പോലീസ് ആവശ്യപ്പെട്ടതെന്നും ബംഗളൂരുവിലെ ഒരു പ്രമുഖ വാർത്താ മാധ്യമത്തോട് പാണ്ഡേ പറഞ്ഞു.

Comments
Loading...
%d bloggers like this: