Ultimate magazine theme for WordPress.

അമേരിക്കയിലെ ലൂയിസ്റ്റണില്‍ അജ്ഞാതന്‍ 22 പേരെ വെടിവച്ചുകൊന്നു

 

 

വാഷിങ്ങ്ടണ്‍ : അമേരിക്കയിലെ ലൂയിസ്റ്റണില്‍ അജ്ഞാതന്‍ 22 പേരെ വെടിവച്ചുകൊന്നു. ആക്രമണത്തില്‍ 80 ലേറെ പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.
കൂട്ട വെടിവയ്പ്പിനു ശേഷം സംഭവസ്ഥലത്തുനിന്നു രക്ഷപ്പെട്ട പ്രതിയെ പിടികൂടാനുള്ള ശ്രമം നടക്കുകയാണ്. സംശയിക്കുന്നയാളുടെ ചിത്രങ്ങള്‍ പോലീസ് പുറത്തുവിട്ടിട്ടുണ്ട്. ആക്രമണത്തിന് ശേഷം പ്രതി ഒളിവില്‍ പോയെന്ന് പോലീസ് പറഞ്ഞു.

ബാര്‍ ഉള്‍പ്പെടെ രണ്ടു സ്ഥലങ്ങളില്‍ വെടിയുതിര്‍ത്തതായി റിപ്പോര്‍ട്ടുകളുണ്ട്. സ്ഥിതിഗതികള്‍ വിലയിരുത്തി വരികയാണെന്ന് അധികൃതര്‍ അറിയിച്ചു. ജനങ്ങള്‍ക്ക് ജാഗ്രത നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. ജനങ്ങള്‍ പുറത്തിറങ്ങരുതെന്നു നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

Sharjah city AG