കോംഗോയിൽ ആക്രമണങ്ങളിൽ 22 ക്രൈസ്തവർ കൊല്ലപ്പെട്ടു
ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിൽ കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി നടന്ന രണ്ട് വ്യത്യസ്ത ആക്രമണങ്ങളിൽ 22 പേർ കൊല്ലപ്പെട്ടു. സംഘർഷഭരിതമായ ഇറ്റൂരി പ്രവിശ്യയിലാണ് ആക്രമണം നടന്നത്. ഏകദേശം പന്ത്രണ്ട് മണിക്കൂർ ഇടവിട്ട് നടന്ന ആക്രമണത്തിന് ഉത്തരവാദികൾ രാജ്യത്തിന്റെ കിഴക്കുഭാഗത്ത് പ്രവർത്തിക്കുന്ന മിലിഷ്യ പ്രാദേശിക വിമത ഗ്രൂപ്പിൽപെട്ടവരാണെന്ന് സംശയിക്കുന്നു. അക്രമം തടയാനുള്ള ശ്രമത്തിൽ 2021 -ൽ ഇറ്റൂരിയിലും അയൽപ്രവിശ്യയായ നോർത്ത് കിവുവിലും ഡിആർസി സർക്കാർ പട്ടാളനിയമം പ്രഖ്യാപിച്ചിട്ടും ഇവിടെയുള്ള ക്രൈസ്തവർക്ക് നേരെ ക്രൂരമായ ആക്രമണങ്ങൾ തുടരുകയാണ്.
