Ultimate magazine theme for WordPress.

അറിവ് -2024 മെഗാ ബൈബിൾ ക്വിസ്സ് ;ബീന കെ.സാം ഗ്രാൻഡ് ഫിനാലെ വിജയി

മല്ലപ്പള്ളി : മല്ലപ്പള്ളി ഡിസ്‌ട്രിക്‌ട് പിവൈപിഎ യുടെ ആഭിമുഖ്യത്തിൽ നടത്തിയ മെഗാ ബൈബിൾ ക്വിസിൽ സിസ്റ്റർ ബീന കെ സാം (തലപ്പാടി,മണർകാട് ) ഒന്നാം സമ്മാനമായ 7500 രൂപയും ട്രോഫിയും കരസ്ഥമാക്കി.

രണ്ടാം സ്ഥാനത്ത് എത്തിയ സിസ്റ്റർ സൂസൻ നൈനാന് ( പൂവൻതുരുത്ത്, കോട്ടയം ) 5000 രൂപയും ട്രോഫിയും മൂന്നാം സ്ഥാനത്ത് എത്തിയ ബ്രദർ മാത്യു എൻ.ഇ ( പുതുശ്ശേരി ) ക്ക് 2500 രൂപയും ട്രോഫിയും നാലാം സ്ഥാനത്ത് എത്തിയ സിസ്റ്റർ വിൻസി രാജേഷിന് (വെള്ളാവൂർ ) 1000 രൂപയും ട്രോഫിയും അഞ്ചാം സ്ഥാനത്തു എത്തിയ സിസ്റ്റർ ബിനു റോജി(മാമ്മൂട്) ക്ക് പ്രോത്സാഹന സമ്മാനവും ലഭിച്ചു. സെന്റർ വൈസ് പ്രസിഡന്റ് പാസ്റ്റർ പി. സി തമ്പി സമ്മാനദാനം നിർവഹിച്ചു.

മല്ലപ്പള്ളി സീയോൻ പുരത്ത് സംഘടിപ്പിച്ച ബൈബിൾ ക്വിസിൽ സെന്റർ പി.വൈ.പി.എ പ്രസിഡന്റ് പാസ്റ്റർ നൈജു .പി.നൈനാൻ അധ്യക്ഷത വഹിച്ചു. പാസ്റ്റർ അനി എൻ ഫിലിപ്പ് പ്രാർത്ഥന നയിച്ചു. പ്രാഥമിക റൗണ്ടിൽ ( എഴുത്തു പരീക്ഷ ) നിന്നും ഏറ്റവും കൂടുതൽ മാർക്ക് നേടിയ 5 പേരാണ് ഗ്രാൻഡ് ഫിനാലെയിൽ മത്സരിച്ചത് .സഭാ വ്യത്യാസമില്ലാതെ പ്രായഭേദമന്യേ ആർക്കും പങ്കെടുക്കാവുന്നതായിരുന്നു അറിവ് -2024. പാസ്റ്റർ ബ്ലെസ്സൺ പി.ബി ക്വിസ് മാസ്റ്റർ ആയിരുന്നു. സെന്റർ എക്സിക്യൂട്ടീവ്സ്, കമ്മിറ്റി അംഗങ്ങൾ, പാസ്റ്റർ സിജോ, സെന്റർ ജോയിന്റ് സെക്രട്ടറി ബ്രദർ സാംസൺ റ്റി. സി, പാസ്റ്റർ ജോൺ തോമസ് തുടങ്ങിയവർ നേതൃത്വം നൽകി.

Sharjah city AG
Leave A Reply

Your email address will not be published.