Ultimate magazine theme for WordPress.

ജസ്റ്റിസ് ജെ.ബി. കോശി കമ്മീഷൻ സാധ്യതകളും, പരിമിതികളും; ക്രൈസ്തവചിന്ത പിവൈസി വെബിനാർ, ഇന്ന് വൈകുന്നേരം 06:30 ന്, അഡ്വ. ജയശങ്കറും, പാസ്റ്റർ അനില്‍ കൊടിത്തോട്ടവും സംസാരിക്കുന്നു

സൂമിൽ പ്രവേശിക്കുവാനുള്ള ലിങ്ക്:

https://us02web.zoom.us/j/88496411621

മീറ്റങ് ഐഡി: 884 9641 1621
(പാസ്കോഡ് ആവശ്യമില്ല)

പെന്തെക്കോസ്തുകാര്‍ എക്കാലവും വോട്ട് ചെയ്യാന്‍ മാത്രം വിധിക്കപ്പെട്ട ഒരു ക്രിസ്ത്യന്‍ ഗ്രൂപ്പാണ്. വോട്ട് വാങ്ങി ജയിച്ച പാര്‍ട്ടികള്‍ അധികാരം പങ്കിടുമ്പോള്‍ പെന്തെക്കോസ്തുകാര്‍ എന്നും പുറത്ത്. അധികാരം വെട്ടിപ്പിടിക്കാന്‍ ഭരണ കൊത്തളങ്ങളില്‍ ജാതിമത സമുദായങ്ങള്‍ തള്ളിക്കയറുമ്പോള്‍ നിസ്സഹായരായി നില്‍ക്കുന്ന ബൈബിള്‍ സന്ദേശവാഹകര്‍.

ഈ പെന്തെക്കോസ്തു സമൂഹങ്ങള്‍ക്കായി ചാനല്‍ ചര്‍ച്ചകളില്‍ പലപ്പോഴും ഉള്ളുതുറന്ന് സംസാരിച്ചിട്ടുള്ളത് എന്നും അഡ്വ. ജയശങ്കര്‍ മാത്രമാണ്. അഡ്വ. ശ്രീധരന്‍പിള്ളയും പി.സി.ജോര്‍ജ്ജും സണ്ണിക്കുട്ടി ഏബ്രഹാമും പെന്തെക്കോസ്ത് സമൂഹത്തെ സ്മരിച്ചിട്ടുള്ളത് മറക്കുന്നില്ല. ബസ്സിന് അള്ളു വച്ചും കല്ലെറിഞ്ഞും ഖജനാവിന് ഒരു രൂപാ പോലും നഷ്ടം വരുത്താത്ത സമാധാന സന്ദേശവാഹകര്‍. കൈവെട്ടലില്ല, തലവെട്ടലില്ല, അടിപിടി അക്രമങ്ങളില്ല, മദ്യപാനവും പുകവലിയും ഇല്ല, സമരമില്ല, പിക്കറ്റിംഗ് ഇല്ല, ബസ് കത്തിക്കലുമില്ല. സര്‍ക്കാരിനും പൊലീസിനും കോടതിക്കും തലവേദനയുണ്ടാക്കാത്ത നിരുപദ്രവ ക്രൈസ്തവസമൂഹം. വഴിയാത്രക്കാരന്റെ പള്ളയ്ക്കു ചവിട്ടി നടത്തുന്ന ജാഥകളുമില്ല ഇക്കൂട്ടര്‍ക്ക്.അധികാരം കിട്ടിക്കഴിഞ്ഞാല്‍ രണ്ടു മുന്നണികളും ഇവരെ അസ്പൃശ്യത കല്പിച്ച് മാറ്റിനിര്‍ത്തും. പാര്‍ട്ടിത്തിണ്ണ കയറിയിറങ്ങിയാലും പ്രയോജനമില്ലെന്നറിയാവുന്നതു കൊണ്ട് പാട്ടും പ്രാര്‍ത്ഥനയും ചാരിറ്റിയും ഒക്കെയായി ഒതുങ്ങിക്കഴിയുകയാണ് ഈകൂട്ടര്‍.

അതുകൊണ്ട് ജസ്റ്റിസ് ജെ.ബി.കോശി കമ്മീഷനില്‍ നിന്നെങ്കിലും പെന്തക്കോസ്തുകാര്‍ക്ക് വല്ലതും പ്രതീക്ഷിക്കാമോ? പ്രതീക്ഷിച്ചാല്‍ വല്ലതും കിട്ടുമോ? രാഷ്ട്രീയപാര്‍ട്ടിക്ക് വോട്ട് കിട്ടാനുള്ള ടെക്‌നിക്കാണോ ഈ കമ്മീഷന്‍?
ഇന്നുവരെ ഉണ്ടായിട്ടുള്ള കമ്മീഷനുകളെ വിലയിരുത്താന്‍ രാഷ്ട്രീയ നിരീക്ഷകന്‍, വിമര്‍ശകന്‍ എന്ന പേരില്‍ ഖ്യാതി നേടിയ ഹൈക്കോടതി അഭിഭാഷകന്‍ അഡ്വ. ജയശങ്കര്‍ എത്തുന്നു, വെര്‍ച്ച്വല്‍ പ്ലാറ്റ്‌ഫോമില്‍. കൂടെ ബൈബിള്‍ പ്രഭാഷകനും എഴുത്തുകാരനുമായ അനില്‍ കൊടിത്തോട്ടവും സംസാരിക്കുന്നു. ജൂണ്‍ 16 ബുധന്‍ വൈകിട്ട് 6.30ന്. പങ്കെടുക്കാന്‍ ഒരുങ്ങുക.

സംഘാടകര്‍:
ക്രൈസ്തവചിന്ത പത്രാധിപന്മാര്‍:
എം.പി. ടോണി- 98462 71741, അനീഷ് എം. ഐപ്പ്- 9446838496, സാം ഇളമ്പൽ- 9037423463

പിവൈസി ഭാരവാഹികള്‍:
അജി കല്ലുങ്കൽ- 9447339000, റോയ്സൺ ജോണി- 9633335211, ഫിലിപ്പ് എബ്രഹാം- 9447366239

Leave A Reply

Your email address will not be published.