ഇറാനിൽ ട്രെയിൻ പാളം തെറ്റി 17 പേർ മരിച്ചു
തബാസ്:കിഴക്കൻ ഇറാനിൽ ട്രെയിൻ പാളം തെറ്റിയതിനെ തുടർന്ന് 17 പേർ കൊല്ലപ്പെടുകയും 50 പേർക്ക് പരിക്കേൽക്കുകയും ചെയ്തു . ഇന്ന് പുലർച്ചെയാണ് സംഭവം, മഷ്ഹദിൽ നിന്ന് യസ്ദിലേക്കു പോകുകയായിരുന്ന ട്രെയിൻ മരുഭൂമി നഗരമായ തബാസിൽ നിന്ന് 50 കിലോമീറ്റർ അകലെ, മസിനോ സ്റ്റേഷന് സമീപമാണ് പാലം തെറ്റിയത്. 348 യാത്രക്കാരും ജീവനക്കാരുമാണ് ട്രെയിനിൽ ഉണ്ടായിരുന്നത് യാത്രക്കാരിൽ ചിലരുടെ നില ഗുരുതരമാണ്. 11 വാഗണുകളിൽ ആറ് വാഗണുകൾക്ക് കേടുപാടുകൾ സംഭവിച്ചു.
