Ultimate magazine theme for WordPress.

ശ്രീമതി മറിയാമ്മ ജോസഫ് അമേരിക്കയിൽ നിര്യാതയായി.

റാന്നി ചരിവുപറമ്പില്‍ പരേതനായ ശ്രീ സി.കെ. ജോസഫിന്റെ ഭാര്യ ശ്രീമതി മറിയാമ്മ ജോസഫ് (90 വയസ്സ് ) കണക്ടിക്കട്ടിലെ ഹാര്‍ട്ട്‌ഫോര്‍ഡില്‍ നിര്യാതയായി.

ശ്രീമതി മറിയാമ്മ ജോസഫ് അമേരിക്കയിൽ നിര്യാതയായി.
കണക്ടിക്കട്ട്: റാന്നി ചരിവുപറമ്പില്‍ പരേതനായ ശ്രീ സി.കെ. ജോസഫിന്റെ ഭാര്യ ശ്രീമതി മറിയാമ്മ ജോസഫ് (90 വയസ്സ് ) കണക്ടിക്കട്ടിലെ ഹാര്‍ട്ട്‌ഫോര്‍ഡില്‍ നിര്യാതയായി. പരേത കറ്റോട് കുന്നിരിക്കല്‍ മനയ്ക്കല്‍ കുടുംബാംഗമാണ്.
മക്കള്‍: അമ്മിണി, ജിം, സാബു, സിബി (എല്ലാവരും യു എസ് എ). മരുമക്കള്‍ : വെളിയനാട് കറുകപ്പറമ്പില്‍ ജേക്കബ് കുട്ടി, സുജക്കുട്ടി മാരങ്കേരില്‍, സുജ കലയിത്ര, സുമോള്‍ പുതുവീട്ടില്‍.
പൊതുദര്‍ശനം ഒക്‌ടോബര്‍ 11 ഞായറാഴ്ച ഉച്ച കഴിഞ്ഞ് 3 മണി മുതല്‍ 6 മണി വരെ വെസ്റ്റ് ഹാര്‍ട്ട്‌ഫോര്‍ഡിലെ ശീഹാന്‍ ഫ്യൂണറല്‍ ഹോമില്‍.
സംസ്കാര ശ്രുശൂഷ  ഒക്‌ടോബര്‍ 12 തിങ്കളാഴ്ച രാവിലെ 9.30 മണിക്ക് ശേഷം ന്യൂയിംഗ്ടണ്‍ വെസ്റ്റ് മെഡോ സെമിത്തേരിയില്‍. ദുഃഖത്തിൽ ആയിരിക്കുന്ന കുടുംബങ്ങളെ പ്രാർത്ഥനയിൽ ഓർക്കുക.
Sharjah city AG

Comments are closed.