Ultimate magazine theme for WordPress.

മലയാളി പെന്തകോസ്ത് യുവാവിന് ഓസ്‌ട്രേലിയയിൽ അംഗീകാരം.

അഡിലൈഡ് : ഓസ്‌ട്രേലിയയിലെ മികച്ച നാല്പത് ഗവേഷകരുടെ പട്ടികയിൽ മലയാളി പെന്തകോസ്ത് യുവാവ് സ്ഥാനം നേടി.

അഡിലൈഡ് : ഓസ്‌ട്രേലിയയിലെ മികച്ച നാല്പത് ഗവേഷകരുടെ പട്ടികയിൽ മലയാളി പെന്തകോസ്ത് യുവാവ് സ്ഥാനം നേടി.

അഡിലൈഡ് : ഓസ്‌ട്രേലിയയിലെ മികച്ച നാല്പത് ഗവേഷകരുടെ പട്ടികയിൽ മലയാളി പെന്തകോസ്ത് യുവാവ് സ്ഥാനം നേടി. അഡിലൈഡ് ക്രിസ്ത്യൻ ലൈഫ് ബൈബിൾ ചർച്ച് സഭാംഗവും, കേരളത്തിൽ മാവേലിക്കര വാഴുവാടി എബനേസർ ഇന്ത്യ പെന്തകോസ്ത് ദൈവസഭ സഭാംഗവുമായ ഡോക്ടർ ബ്ലെസ്സൺ വർഗീസ് മാത്യുവാണ് ഈ അംഗീകാരത്തിന് അർഹനായത്. പരിസ്ഥിതി – തൊഴിൽ മെഡിസിനിൽ ചെയ്ത ഗവേഷണ സംഭാവനയ്ക്കാണ് ഈ അംഗീകാരം.

ഓസ്‌ട്രേലിയൻ റിസർച്ച് മാഗസിൻ ഓസ്‌ട്രേലിയയിലെ എട്ട്
സർവകലാശാലകളിലെയും ഗവേഷണ കേന്ദ്രങ്ങളിൽ നിന്നുമുള്ള 2020 ലെ മികച്ച ഗവേഷകരെ തെരഞ്ഞടുത്തത്തിൽ ഒരാളായിട്ടാണ് ഡോക്ടർ ബ്ലെസ്സൺ ഈ നേട്ടം കൈവരിച്ചത്. 10 വർഷത്തിൽ താഴെ കരിയറുള്ള യുവ ഗവേഷകരെയാണ് ഇതിനായി പരിഗണിച്ചത്.
പബ്ലിക് ഹെൽത്ത്‌ സയൻസിൽ ഡോക്ടറേറ്റ് ഉള്ള ഡോക്ടർ ബ്ലെസ്സൺ വഴുവാടി എബനേസർ ഇന്ത്യ പെന്തകോസ്ത് ദൈവസഭ അംഗങ്ങളായ ശ്രീ ജോൺ വിജയന്റെയും, ശ്രീമതി മേരി ജോണിന്റെയും മകനാണ്.
Sharjah city AG