Official Website

ശ്രീ ജേക്കബ് ജോർജ് അമേരിക്കയിൽ നിര്യാതനായി

ശ്രീ ജേക്കബ് ജോർജ് അമേരിക്കയിൽ നിര്യാതനായി

0 1,461

ശ്രീ ജേക്കബ് ജോർജ് അമേരിക്കയിൽ നിര്യാതനായി

ന്യൂയോർക്ക് : പത്തനംതിട്ട പ്രക്കാനം സ്വദേശിയും കൊല്ലന്തേത്ത് കുടുംബാംഗവും ഫ്ലോറിഡയിലുള്ള ശ്രീ തോമസ് ജോർജിന്റെയും ശ്രീമതി മേരി ജോർജിന്റെയും മകനുമായ ശ്രീ ജേക്കബ് ജോർജ് (റെജി 45 വയസ്സ്) ന്യൂയോർക്കിൽ ഡിസംബർ 4 വെള്ളിയാഴ്ച്ച നിര്യാതനായി. ശ്രീ ജേക്കബ് ജോർജ് ഫാർമസിസ്റ്റായി ജോലി ചെയ്‌ത് വരികയായിരുന്നു. ഭാര്യ രാജി ഫിസിയോതെറപ്പിസ്റ്റായി ജോലി ചെയ്യുന്നു. ഏക മകൾ റേച്ചൽ. സഹോദരങ്ങൾ : സജി ജോർജ്, ലിൻഡ. സംസ്കാരം ഡിസംബർ 5 ശനിയാഴ്ച്ച ന്യൂയോർക്കിലുള്ള ഓൾ സെയ്ന്റ്സ് സെമിത്തേരിയിൽ നടത്തി. ദുഃഖത്തിൽ ആയിരിക്കുന്ന കുടുംബങ്ങളെ പ്രാർത്ഥനയിൽ ഓർക്കുക.

Comments
Loading...
%d bloggers like this: