Ultimate magazine theme for WordPress.

ശ്രീമതി മറിയാമ്മ തോമസ് അമേരിക്കയിൽ നിര്യാതയായി.

ശ്രീമതി മറിയാമ്മ തോമസ് അമേരിക്കയിൽ നിര്യാതയായി.

703

മറിയാമ്മ തോമസ് അമേരിക്കയിൽ നിര്യാതയായി.

ഡാളസ് : റാന്നി തീയാടിക്കൽ കുറ്റികണ്ടത്തിൽ തണ്ണീരാം പൊയ്കയിൽ ശ്രീ സി എം തോമസിന്റെ ഭാര്യ ശ്രീമതി മറിയാമ്മ തോമസ് (അമ്മുക്കുട്ടി, 72 വയസ്സ്) ജനുവരി 18 തിങ്കളാഴ്ച്ച ഡാളസിൽ നിര്യാതയായി. എഴുമറ്റൂർ കരോട്ട് കുടുംബാംഗമാണ്. ശ്രീമതി മറിയാമ്മ തോമസ് പതിനഞ്ചു വർഷത്തോളം ഈസ്റ്റ്‌ ഹ്യുസ്റ്റൺ റീജിയണൽ മെഡിക്കൽ സെന്ററിൽ ജോലി ചെയ്തിരുന്നു.

മക്കൾ : അമ്പിളി (ഹ്യുസ്റ്റൺ), അനിൽ, ആഷിലി (ഇരുവരും ഡാളസ്). മരുമക്കൾ : വിനോദ്, സോണിയ, സജേഷ്. സഹോദരിമാർ : കുഞ്ഞൂഞ്ഞമ്മ (എഴുമറ്റൂർ), ആനിയമ്മ (ന്യൂയോർക്ക്), ജോളി (കല്ലൂപ്പാറ).

സംസ്കാര ശ്രുഷുഷകൾ ജനുവരി 23 ശനിയാഴ്ച്ച രാവിലെ 9 മണിക്ക് ഇർവിങ് സെന്റ് ജോർജ് പള്ളിയിൽ (1627 E Shady Grove Rd, Irving, Tx 75060) വച്ച് നടത്തപെടുന്നതും തുടർന്ന് സംസ്കാരം ഇർവിങ് ഓക്ക് ഗ്രോവ് മെമ്മോറിയൽ ഗാർഡൻസ് സെമിത്തേരിയിൽ (1413 E Irving Blvd, Irving, Tx 75060) നടക്കും.

ദുഃഖത്തിൽ ആയിരിക്കുന്ന കുടുംബങ്ങളെ പ്രാർത്ഥനയിൽ ഓർക്കുക.

Leave A Reply

Your email address will not be published.